Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2023 11:02 PM IST Updated On
date_range 13 April 2023 11:02 PM ISTനീതിപീഠത്തിനെതിരെ പരാമർശം: ലളിത് മോദി നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: മുൻ ഐ.പി.എൽ കമീഷണർ ലളിത് മോദി നീതിപീഠത്തിനെതിരെ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്ന് നിർദേശിച്ചു.
ലളിത് നിയമത്തിന് അതീതനല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹം സമർപ്പിച്ച എതിർ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും പ്രമുഖ ദേശീയ പത്രങ്ങളിലും മാപ്പ് പറയണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ ഭാവിയിൽ ഇത്തരം പോസ്റ്റുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മാപ്പ് പറയുന്നതിന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കാനും ബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story