‘താങ്കള്‍ക്ക് എന്തും ചെയ്യാം, എനിക്കൊരു ഭയവുമില്ല’
text_fieldsന്യൂഡല്‍ഹി: ‘‘മിസ്റ്റര്‍ ഗൊഗോയി, എന്നെ ഭീഷണിപ്പെടുത്തേണ്ട, എന്നെ വെച്ച് തമാശ കളിക്കുകയും വേണ്ട, താങ്കള്‍ക്ക് എന്തും ചെയ്യാം. എനിക്കൊരു ഭയവുമില്ല’’. ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇത്രയും പറഞ്ഞതോടെ ഇദ്ദേഹത്തെ കോടതിമുറിയില്‍നിന്ന് ഇറക്കിക്കൊണ്ടുപോകാന്‍ ആരുമില്ളേയെന്ന് ജസ്റ്റിസ് ഗൊഗോയി ചോദിച്ചു. ‘തെറ്റ്്’ ‘തെറ്റ്’ എന്ന് അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞ് കോടതിമുറിയിലുണ്ടായിരുന്നു അഭിഭാഷകരൊന്നടങ്കം ഒച്ചവെച്ചിട്ടും തന്‍െറ കൂടെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് യു.യു. ലളിത് അരുതെന്നുപറഞ്ഞ് വിലക്കിയിട്ടും ആജ്ഞ പിന്‍വലിക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തയാറായില്ല. എന്നിട്ടും ജസ്റ്റിസ്് കട്ജുവിനെ ഇരുവശത്തുനിന്നും പിടിച്ചുമാറ്റാന്‍ വന്ന ഡല്‍ഹി പൊലീസിനെ കേരളത്തിന്‍െറ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. നിഷെ രാജന്‍ അടക്കമുള്ള അഭിഭാഷകര്‍ തള്ളിമാറ്റി. ഒടുവില്‍ കോടതിമുറിയില്‍നിന്ന് പുറത്തുവന്ന ജസ്റ്റിസ് കട്ജുവിനെ വളഞ്ഞു കൊണ്ടുപോയ ഡല്‍ഹി പൊലീസും രണ്ട് രജിസ്ട്രാര്‍മാരും അദ്ദേഹത്തെ സുപ്രീംകോടതി വളപ്പിന് പുറത്തത്തെിച്ച് ജഡ്ജിയുടെ ആജ്ഞ നടപ്പാക്കി.
ഒരു മുതിര്‍ന്ന മുന്‍ സുപ്രീംകോടതി ജഡ്ജിയെ വാദം കേള്‍ക്കാനെന്ന തരത്തില്‍ ക്ഷണിച്ചുവരുത്തുക, കോടതിമുറിയിലത്തെിയ ശേഷം പരിഹാസത്തോടെ വാദം അവതരിപ്പിക്കാന്‍ ആവശ്യപ്പെടുക, കേസില്‍ ജഡ്ജിമാര്‍ വരുത്തിയ മൂന്ന് തെറ്റുകള്‍ വളരെ ഭംഗിയായി വിശദീകരിച്ചുകൊടുത്തിട്ടും അത് തള്ളിക്കളഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുക... ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം രംഗങ്ങള്‍ക്കാണ് രാജ്യത്തെ പരമോന്നത കോടതി വെള്ളിയാഴ്ച സാക്ഷ്യംവഹിച്ചത്.
പുനഃപരിശോധനാ ഹരജികള്‍ തള്ളിയശേഷം കട്ജുവിനെ എഴുന്നേല്‍പിച്ച് കോടതിയെ വിമര്‍ശിച്ചെഴുതിയ രണ്ട് ബ്ളോഗുകളുടെ പകര്‍പ്പുകള്‍ അടിവരയിട്ട് നല്‍കി. ജസ്റ്റിസ് ഗൊഗോയി അത് വായിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. എന്താണ് എ.ജിയുടെ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ നിന്ദാപരമായത് എന്നായിരുന്നു റോത്തഗിയുടെ മറുപടി. പിന്നീട്, വാക്കുകള്‍ മര്യാദയില്ലാത്തത് എന്ന അഭിപ്രായമാണ് തനിക്കെന്ന് അദ്ദേഹം തിരുത്തി.
ഇതോടെകട്ജു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു: ‘‘മിസ്റ്റര്‍ ഗൊഗോയി, താങ്കള്‍ എന്നെ പ്രകോപിപ്പിക്കുകയാണ്. ഇങ്ങനെയായിരുന്നില്ല എന്നോട് പെരുമാറേണ്ടത്. നിങ്ങള്‍ അപേക്ഷിച്ചതുകൊണ്ടാണ് ഞാനിവിടെ വന്നത്. ബഹുമാനം കൊണ്ടാണത്.’ അതിന് ‘‘നിങ്ങള്‍ ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു’’വെന്നായിരുന്നു ജസ്റ്റിസ് ഗൊഗോയിയുടെ മറുപടി. ‘‘നിങ്ങളുടെ ബ്ളോഗ് നിന്ദിച്ചത് എന്നെ മാത്രമല്ല, ഈ ബെഞ്ചിലെ മറ്റു ജഡ്ജിമാരെക്കൂടിയാണ്്’’ എന്നു പറഞ്ഞ ശേഷമായിരുന്നു കട്ജുവിനെ കോടതിയില്‍നിന്ന് ഇറക്കിവിടാന്‍ നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.