ഉബറിനെതിരായ അന്വേഷണം: തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവ്
text_fieldsന്യൂഡല്‍ഹി: ഇടപാടുകാരെ വലവീശിപ്പിടിക്കുന്നതിന് ഉബര്‍ ടാക്സി ന്യായമല്ലാത്ത രീതികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് എതിരാളികളായ മെറു കാബ്സ് നല്‍കിയ പരാതിയില്‍ കോംപിറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) നടത്തുന്ന അന്വേഷണത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവ്.
വിഷയത്തില്‍ സി.സി.ഐ, മെറു കാബ്സ് എന്നിവരില്‍നിന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് പ്രതികരണം തേടി.പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.സി.ഐ ഡയറക്ടര്‍ ജനറലിനോട് നിര്‍ദേശിച്ച് കഴിഞ്ഞ വര്‍ഷം അപ്പലേറ്റ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഉബര്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. പ്രഥമദൃഷ്ട്യാ അഭിപ്രായമൊന്നും രൂപവത്കരിക്കാതെയാണ് ട്രൈബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് ഫെബ്രുവരി 17ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.