മുതിർന്ന അഭിഭാഷകർക്ക് ഇനി ‘മെൻഷനിങ്’ ഇല്ല
text_fieldsന്യൂഡൽഹി: തെറ്റായ കീഴ്വഴക്കമായി മാറിയ നടപടി സുപ്രീംകോടതിയെക്കൊണ്ട് തിരുത്തിച്ച് മലയാളി അഭിഭാഷകൻ ചരിത്രം കുറിച്ചു. വിഷയമുന്നയിച്ചതിന് രോഷം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസിന് ആവശ്യം അംഗീകരിച്ച് ചട്ടപ്രകാരം ഉത്തരവിറക്കേണ്ടിവന്നതിനും പരേമാന്നത കോടതി സാക്ഷ്യം വഹിച്ചു. കേരളത്തിെൻറ മുൻ സ്റ്റാൻഡിങ് കോൺസൽകൂടിയായ അഡ്വ. പി.വി. ദിനേശ് ആണ് മുതിർന്ന സുപ്രീംകോടതി അഭിഭാഷകർക്ക് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുകയും സാധാരണക്കാർക്ക് ആശ്വാസവുമേകിയ തെറ്റുതിരുത്തലിന് സുപ്രീംകോടതിയെ നിർബന്ധമാക്കിയത്
പട്ടികയിലില്ലാത്ത കേസുകൾ അടിയന്തരമായി പരിഗണിക്കാൻ ദിവസവും സുപ്രീംകോടതി ചേരുേമ്പാൾ ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമർശിക്കുന്ന (മെൻഷനിങ്) രീതിയുണ്ട്. ചീഫ് ജസ്റ്റിസിെൻറ വിവേചനാധികാരമുപയോഗിച്ച് ആ കേസുകളിലെ നടപടി എളുപ്പത്തിലാക്കാനും തീയതി ലഭിക്കാനുമാണ് ഇങ്ങനെ ചെയ്യാറ്. രാവിലെ 10.30ന് സുപ്രീംകോടതി നടപടികളിലേക്ക് കടന്നാൽ ചീഫ് ജസ്റ്റിസ് ഇരിക്കുന്ന ഒന്നാം നമ്പർ കോടതിയിൽ മെൻഷനിങ് കഴിഞ്ഞേ പട്ടികയിലുള്ള കേസുകൾ പരിഗണിക്കൂ. കീഴ്വഴക്കം അനുസരിച്ച് അഡ്വക്കറ്റ്സ് ഒാൺ റെക്കോഡ്സ് വിഭാഗത്തിൽപ്പെട്ട ജൂനിയർ അഭിഭാഷകരാണ് മെൻഷനിങ് നടേത്തണ്ടത്.
എന്നാൽ, ഇൗ രംഗം ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന മുതിർന്ന അഭിഭാഷകർ കൈയടക്കിയതോടെ ജൂനിയർ അഭിഭാഷകർക്ക് കേസ് പരാമർശിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. ഇതാണ് അഡ്വ. പി.വി ദിനേശ് ചോദ്യം ചെയ്തത്. രണ്ടും മൂന്നും മിനിറ്റുകൊണ്ട് തീരുന്ന മെൻഷനിങ്, കക്ഷികളിൽനിന്ന് ലക്ഷങ്ങൾ ഫീസ് വാങ്ങാൻ മുതിർന്ന അഭിഭാഷകർക്കുള്ള സുവർണാവസരമായി. ജൂനിയർ അഭിഭാഷകർ മാറിക്കൊടുക്കാൻ നിർബന്ധിതരാകുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുമ്പാകെ വിഷയമുന്നയിച്ച ദിനേശ്, മുതിർന്ന അഭിഭാഷകർ നിരവധി തവണ കേസുകൾ പരാമർശിക്കുേമ്പാൾ ജൂനിയർ അഭിഭാഷകർക്ക് അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. അടിയന്തരമായി പരിഗണിക്കാൻ മുതിർന്ന അഭിഭാഷകർ കേസുകൾ പരാമർശിക്കാത്തതാണ് സുപ്രീംകോടതിയുടെ പാരമ്പര്യമെന്ന് അഡ്വ. ദിനേശ് പറഞ്ഞതോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രോഷാകുലനായി; ‘‘മറ്റാർക്കും പാരമ്പര്യമറിയില്ലേ? താങ്കൾക്ക് മാത്രമേ ഇതറിയൂ? എല്ലാവരും താങ്കളിൽനിന്ന് പഠിക്കണമല്ലേ? ദയവായി പ്രബോധനം നിർത്തണം’’ എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
എന്നാൽ, ബുധനാഴ്ച എല്ലാവരേയും അമ്പരപ്പിച്ച് മുതിർന്ന അഭിഭാഷകർ കേസ് പരാമർശിക്കാൻ വരരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദേശിച്ചു. കേസ് പരാമർശിക്കാൻ മുന്നോട്ടുവന്ന മുതിർന്ന അഭിഭാഷകനോട് ഇത് അനുവദിക്കില്ലെന്നും അഡ്വക്കറ്റ്സ് ഒാൺ റെക്കോഡ് മാത്രം മെൻഷനിങ് നടത്തിയാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. നീലേശ്വരം മടിക്കൈയിലെ എ.ടി. ഗോപാലെൻറയും പി.വി. നാരായണിയുടെയും മകനായ പി.വി. ദിനേശ് 23 വർഷം മുമ്പാണ് സുപ്രീംകോടതിയിൽ പ്രാക്ടിസ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.