ഗ്യാൻവാപി പള്ളി സർവേ റിപ്പോർട്ട് കോടതിയിൽ; തുടർനടപടി തടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് വളപ്പിൽ പരിശോധന നടത്തിയ അഭിഭാഷക കമീഷണർമാർ ഫോട്ടോയും വിഡിയോയും അടങ്ങുന്ന റിപ്പോർട്ട് മുദ്രവെച്ച കവറിൽ വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകറിന് സമർപ്പിച്ചു. അതേസമയം, കേസിൽ വിചാരണ കോടതിയുടെ തുടർനടപടികൾ ഒരു ദിവസത്തേക്ക് സുപ്രീംകോടതി തടഞ്ഞു.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മസ്ജിദ് കമ്മിറ്റിയുടെ ഹരജി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പരിഗണിക്കും. അതുവരെ ഒരു നടപടികളും പാടില്ലെന്നാണ് സുപ്രീംകോടതി വിലക്കിയത്. അതുകൊണ്ട് വാരാണസി കോടതി കേസിന്റെ തുടർ നടപടികളിലേക്ക് കടക്കാതെ മൂന്നു ഹരജികളിൽ വാദം കേൾക്കൽ തിങ്കളാഴ്ചത്തേക്ക് നീട്ടി.
ഗ്യാൻവാപി മസ്ജിദിന് പിറകിലെ ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു സ്ത്രീകൾ നൽകിയ ഹരജി പ്രകാരമാണ് പള്ളി വളപ്പിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ വാരാണസി കോടതി കമീഷണറെ വെച്ചത്. സർവേക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് സുപ്രീംകോടതി പരിഗണനക്ക് എടുത്തപ്പോൾ സ്ത്രീകൾക്ക് വേണ്ടി ഹാജരാകേണ്ട അഭിഭാഷകൻ അസൗകര്യം അറിയിച്ചു. ഇതേത്തുടർന്നായിരുന്നു, വിചാരണ കോടതിയിലെ തുടർനടപടികൾ തടഞ്ഞ സുപ്രീംകോടതി ഇടപെടൽ.
തങ്ങളുടെ അഭിഭാഷകനായ ഹരിശങ്കർ ജയിൻ ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസം മാത്രമാണെന്നും കേസ് ഒരു ദിവസത്തേക്ക് മാറ്റണമെന്നുമാണ് വാരാണസി കോടതിയിലെ ഹരജിക്കാർ വ്യാഴാഴ്ച സുപ്രീംകോടതിയിൽ അഭ്യർഥിച്ചത്. എന്നാൽ മസ്ജിദിലെ വുദുഖാനയുടെ ഭിത്തി പൊളിക്കണമെന്ന പുതിയ അപേക്ഷയുമായി ഈ ഹരജിക്കാർ വാരാണസി കോടതിയെ സമീപിച്ച കാര്യം മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ഹുസൈഫ അഹ്മദി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ഒരു ദിവസത്തേക്ക് മാറ്റുമ്പോൾ വിചാരണ കോടതി ഈ അപേക്ഷ കേട്ട് മറ്റൊരു ഉത്തരവ് ഇറക്കാൻ ഇടയുള്ള സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതുകൊണ്ട് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യണം. ഇത് അംഗീകരിച്ചാണ് വാരാണസി കോടതി നടപടികൾ സുപ്രീംകോടതി വെള്ളിയാഴ്ച വരെ തടഞ്ഞത്.
വാരാണസി കോടതി വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കേസ് പരിഗണിക്കാൻ നിശ്ചയിച്ചിരുന്നതാണ്. സുപ്രീംകോടതി നിർദേശം വന്നതോടെ നടപടികളിലേക്ക് കടക്കാതെ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളി വളപ്പിൽ കഴിഞ്ഞ 14,15,16 തീയതികളിൽ നടത്തിയ പരിശോധനയും ചിത്രീകരണവും അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടാണ് സ്‍പെഷൽ അഡ്വക്കറ്റ് കമീഷണർ വിശാൽ സിങ്, അസി.അഡ്വക്കറ്റ് കമീഷണർ അജയ് പ്രതാപ് സിങ് എന്നിവർ മുദ്രവെച്ച കവറിലാക്കി കോടതിയിൽ സമർപ്പിച്ചത്. 6,7 തീയതികളിൽ നടത്തിയ സർവേയുടെ വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണം മുൻനിർത്തി കഴിഞ്ഞ ദിവസം കമീഷണർ അജയ്കുമാർ മിശ്രയെ മാറ്റിയിരുന്നു.
ഗ്യാൻവാപി: കേസ് മാറ്റിയത് ഹരജിക്കാരുടെ അപേക്ഷ പരിഗണിച്ച്
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ തങ്ങളുടെ അഭിഭാഷകനായ ഹരിശങ്കർ ജയിൻ ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസം മാത്രമാണെന്നും കേസ് ഒരു ദിവസത്തേക്ക് മാറ്റണമെന്നുമാണ് വാരാണസി കോടതിയിലെ ഹരജിക്കാർ വ്യാഴാഴ്ച സുപ്രീംകോടതിയിൽ അഭ്യർഥിച്ചത്. എന്നാൽ മസ്ജിദിലെ വുദുഖാനയുടെ ഭിത്തി പൊളിക്കണമെന്ന പുതിയ അപേക്ഷയുമായി ഈ ഹരജിക്കാർ വാരാണസി കോടതിയെ സമീപിച്ച കാര്യം മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ഹുസൈഫ അഹ്മദി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ഒരു ദിവസത്തേക്ക് മാറ്റുമ്പോൾ വിചാരണ കോടതി ഈ അപേക്ഷ കേട്ട് മറ്റൊരു ഉത്തരവ് ഇറക്കാൻ ഇടയുള്ള സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതുകൊണ്ട് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യണം. ഇത് അംഗീകരിച്ചാണ് വാരാണസി കോടതി നടപടികൾ സുപ്രീംകോടതി വെള്ളിയാഴ്ച വരെ തടഞ്ഞത്.
വാരാണസി കോടതി വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കേസ് പരിഗണിക്കാൻ നിശ്ചയിച്ചിരുന്നതാണ്. സുപ്രീംകോടതി നിർദേശം വന്നതോടെ നടപടികളിലേക്ക് കടക്കാതെ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളി വളപ്പിൽ കഴിഞ്ഞ 14,15,16 തീയതികളിൽ നടത്തിയ പരിശോധനയും ചിത്രീകരണവും അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടാണ് സ്‍പെഷൽ അഡ്വക്കറ്റ് കമീഷണർ വിശാൽ സിങ്, അസി.അഡ്വക്കറ്റ് കമീഷണർ അജയ് പ്രതാപ് സിങ് എന്നിവർ മുദ്രവെച്ച കവറിലാക്കി കോടതിയിൽ സമർപ്പിച്ചത്. 6,7 തീയതികളിൽ നടത്തിയ സർവേയുടെ വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണം മുൻനിർത്തി കഴിഞ്ഞ ദിവസം കമീഷണർ അജയ്കുമാർ മിശ്രയെ മാറ്റിയിരുന്നു.
മുദ്രവെച്ച കവർ കോടതിയിൽ; 'ഉള്ളടക്കം' വിളിച്ചു പറഞ്ഞ് അഭിഭാഷകർ
ന്യൂഡൽഹി: വാരാണസി കോടതിക്ക് മുദ്രവെച്ച കവറിൽ നൽകിയ ഗ്യാൻവാപി സർവേ റിപ്പോർട്ടിലെ 'ഉള്ളടക്കം' വിശദീകരിച്ച് അഭിഭാഷകർ. ശിവലിംഗം കണ്ടെത്തിയെന്ന വാദം മുന്നോട്ടുവെക്കുന്ന അഭിഭാഷകർ, കമീഷൻ റിപ്പോർട്ടിലേത് എന്ന വിശദീകരണത്തോടെ തങ്ങളുടെ വാദം സമർഥിക്കാനുള്ള വിവരങ്ങളാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ഹിന്ദു വിഗ്രഹങ്ങളും പ്രതീകങ്ങളും മസ്ജിദിൽ കണ്ടെന്നാണ് അവകാശവാദം. ശിവലിംഗം, ഭിത്തിയിൽ ത്രിശൂലം, പൗരാണികമായ കൊത്തുപണികൾ, താമര ശിൽപം, കലശവും പൂക്കളും കൊത്തിയ തൂണുകൾ, പ്രചീന ഹിന്ദി ലിപികൾ, ഗോപുര സമാനമായ തൂണുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
റിപ്പോർട്ട് നൽകുന്നതിനു മുമ്പേ ശിവലിംഗം കണ്ടെത്തിയെന്ന പ്രചാരണം നടന്നതു മുൻനിർത്തി ആദ്യ അഭിഭാഷക കമീഷണറെ കോടതിക്ക് നീക്കേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.