പേരറിവാളെൻറ മോചനം: ഗവർണർ തീരുമാനം നീട്ടുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സർക്കാറിെൻറ ശിപാർശയിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടിയിൽ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. സർക്കാറിെൻറ ശിപാർശ പ്രകാരം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളൻ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കവെയാണ് രണ്ടുവർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തതിൽ കോടതി വാക്കാൽ അതൃപ്തി അറിയിച്ചത്.
അധികാര പരിധി ലംഘിച്ച് ഈ പ്രശ്നത്തിൽ ഇടപെടാനാകില്ല. എന്നാൽ, ശിപാർശയിൽ രണ്ടു വർഷമായിട്ടും തീരുമാനമെടുക്കാതെയിരിക്കുന്നതിൽ അതൃപ്തിയുണ്ടെന്നായിരുന്നു ജസ്റ്റിസ് എൽ. നാഗേശ്വര റാവു ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. കോടതികൾ ഗവർണർക്ക് നിർദേശം നൽകിയ സാഹചര്യങ്ങൾ ബെഞ്ചിന് മുമ്പാകെ ഹാജരാക്കാൻ പേരറിവാളെൻറ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
ദയാഹരജികളിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന 2014ലെ ശത്രുഘ്നൻ ചൗഹാൻ കേസിലെ സുപ്രീംകോടതി ഉത്തരവ് ജസ്റ്റിസ് റാവു ഉദ്ധരിച്ചു. രാജീവ് ഗാന്ധി വധത്തിൽ ഗൂഢാലോചന പരശോധിക്കുന്ന സി.ബി.ഐയുടെ അന്വേഷണ റപ്പോർട്ട് ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്ന് തമിഴ്നാട് അഡീഷനൽ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
1991ൽ ആണ് രാജീവ് ഗാന്ധി വധക്കേസിെൻറ ഗൂഢാലോചനയിൽ പങ്കാളിത്തമാരോപിച്ച് പേരറിവാളനെ വധശിക്ഷക്ക് വിധിച്ചത്. 2014ൽ പേരറിവാളനടക്കമുള്ള പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവുചെയ്തു. 2018 സെപ്റ്റംബറിലാണ് ഇയാൾ ഉൾപ്പെടെ ആറുപേരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. കേസ് നവംബർ 23ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.