പട്ടികവിഭാഗ ബില്ലിന് പാർലമെൻറിെൻറ അംഗീകാരം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ദുർബലപ്പെടുത്തിയ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ബില്ലിന് പാർലമെൻറിെൻറ ഇരുസഭകളുടെയും അംഗീകാരം.ലോക്സഭ കഴിഞ്ഞയാഴ്ച പാസാക്കിയ ബിൽ വ്യാഴാഴ്ച രാജ്യസഭയും അംഗീകരിച്ചു. രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെ പഴയ നിയമവ്യവസ്ഥകൾ പുനഃസ്ഥാപിക്കപ്പെടും.
പട്ടികവിഭാഗക്കാരോട് അതിക്രമം കാട്ടുന്നവർക്ക് മുൻകൂർ ജാമ്യം നിഷേധിക്കുന്ന നിയമവ്യവസ്ഥ വീണ്ടും പ്രാബല്യത്തിലാവും. അതിക്രമം സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യുന്നതിന് പ്രാഥമികാന്വേഷണമോ മുൻകൂർ അനുമതിയോ ആവശ്യമില്ല. പട്ടികവിഭാഗ പീഡന നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിശദീകരണത്തോടെയാണ് നേരത്തെ സുപ്രീംകോടതി ബില്ലിലെ സുപ്രധാന വ്യവസ്ഥകൾ ദുർബലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.