കഞ്ചാവ് കടത്തുകയായിരുന്ന സ്കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsറാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ കഞ്ചാവ് കടത്തുന്നതിനിടെ സ്കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെസ്ര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ അർബിന്ദ് ശർമയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 775 ഗ്രാം കറുപ്പും 225 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരിവസ്തുക്കളുമായി ഛത്ര റോഡിലെ സിദ്ദിഖ്യർമോർ ചെക്ക്‌പോസ്റ്റിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
'ശർമയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സായുധ പൊലീസ് ജവാൻമാരും ലോക്കൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും കുന്ദ സ്റ്റേഷനിലെ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു. ബൈക്കിൽ എത്തിയ ശർമയെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു'- സിമരിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അശോക് പ്രിയദർശി പറഞ്ഞു. ലഹരിയുടെ ഉറവിടത്തെയും ഇടപാടുകാരേയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
അതേസമയം, സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് സി.ബി.ഐ നടത്തുന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 175 പേരെ അറസ്റ്റ് ചെയ്തു. ഇന്റർപോളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി), സംസ്ഥാന പൊലീസ് വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് സി.ബി.ഐ റെയ്ഡുകൾ നടത്തുന്നത്. ഇതുവരെ 127 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പലയിടത്തും തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.