വിദ്യാർഥികളെ രക്ഷിക്കാൻ ബോംബുമായി ഒരു കിലോമീറ്റർ ഒാടി പൊലീസുകാരൻ
text_fieldsഭോപ്പാല്‍: സ്കൂൾ വിദ്യാർഥികളെ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷിക്കാൻ പൊലീസുകാരൻ ബോംബുമായി ഒാടിയത് ഒരു കിലോമീറ്റര് ദൂരം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ സംഭവം. 400 ഒാളം കുട്ടികളെ രക്ഷിക്കാൻ ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലാണ് 10 കിലോയോളം തൂക്കമുള്ള ബോംബുമായി വിജനപ്രദേശത്തേക്ക് ഒാടിയത്.
വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലിെൻറ നേതൃത്വത്തിലുള്ള സംഭവം സ്കൂളിൽ പരിശോധനക്കെത്തുകയായിരുന്നു. പരിശോധനയിൽ സ്കൂളിെൻറ പിറകുവശത്തെ മുറ്റത്ത് നിന്ന് 12 ഇഞ്ച് വലുപ്പവും 10 കിലോയോളം തൂക്കവുമുള്ള ബോംബ് കണ്ടെത്തി. ബോംബു നിർവീര്യമാക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങും മുേമ്പ നാൽപതുകാരനായ പേട്ടൽ അതും തോളിലേന്തി ഓടുകയായിരുന്നു.
സ്കൂൾ ജനവാസകേന്ദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്. ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിെൻറ ആഘാതമുണ്ടാകുമെന്ന് പരിശീലനത്തിനിടെ മനസിലാക്കിയിരുന്നു. ആളപായമുണ്ടാകാതിരിക്കാനാണ് ബോംബുമായി വിജനപ്രദേശത്തേക്ക് ഓടിയത്- പേട്ടൽ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിെൻറ എമർജൻസി നമ്പറായ 100 ലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
അജ്ഞാത സന്ദേശം ലഭിച്ചയുടന്‍ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ സ്‌കൂളധികൃതരെ വിവരം അറിയിച്ച് അവധി പ്രഖ്യാപിച്ച് കുട്ടികളെ ഒഴിപ്പിക്കാന്‍ വേണ്ട നിര്‍ദേശവും നല്‍കി. സ്കൂളില്‍ നിലയുറപ്പിച്ച വാര്‍ത്താ സംഘമാണ് ബോംബുമായി കോണ്‍സ്റ്റബിള്‍ ഓടുന്നത് ക്യാമറയില്‍ പകര്‍ത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് സാഗർ ജില്ലയിലെ ബന്നാദ് ഗ്രാമത്തിൽ നിന്നും ബോംബ് കണ്ടെടുത്തിരുന്നു. സംഭവത്തിനു പിറകിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തിയുളള അഭിഷേക് പേട്ടലിെൻറ കര്‍ത്തവ്യ ബോധത്തിന് അവാര്‍ഡ് നൽകുമെന്ന് ഉന്നത െപാലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.