കനത്തമഴ: ഹിമാചൽ പ്രദേശിൽ സ്കൂളുകൾ അടച്ചു
text_fieldsഷിംല: കനത്തമഴയെ തുടർന്ന് ഹിമാചൽപ്രദേശിലെ 12 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഷിംല, സിർമൗർ, കാൻഗ്ര, കുളു, ചമ്പ, കിന്നൗർ, സൊലാൻ, ഹാമിർപുർ, മാണ്ഡി തുടങ്ങിയ ജില്ലകളിൽ സർക്കാർ-സ്വകാര്യ സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി നൽകി.
ബീസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ ദേശീയ പാത മൂന്നിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധനം ഏർപ്പെടുത്തി. ബീസ് നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ മണാലിയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ് ഒഴുകിപ്പോയി.
മഞ്ഞുവീഴ്ചയെ തുടർന്ന് റോഹ്താങ് പാസിൽ കുടുങ്ങിയ 20 ഒാളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി ബോർഡർ റോഡ്സ് ഒാർഗനൈസേഷൻ അധികൃതർ അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് ചമ്പ, കിന്നൗർ ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വെള്ളംകയറിയ പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.