Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ കോവിഡ്​...

പഞ്ചാബിൽ കോവിഡ്​ നിയന്ത്രണങ്ങളോടെ സ്​കൂളുകൾ തുറന്നു

text_fields
bookmark_border
പഞ്ചാബിൽ കോവിഡ്​ നിയന്ത്രണങ്ങളോടെ സ്​കൂളുകൾ തുറന്നു
cancel

ചണ്ഡീഗഢ്​: പഞ്ചാബിൽ തിങ്കളാഴ്ച സ്​കൂളുകൾ തുറന്ന്​ പ്രവർത്തിച്ചു. 10,12 ക്ലാസുകളാണ്​ ആരംഭിച്ചത്​. ഓൺലൈൻ ക്ലാസുക​േളക്കാൾ പ്രയോജനകരം സ്​കൂൾ ക്ലാസുകളാണെന്ന തിരിച്ചറിവിലാണ്​ ക്ലാസുകൾ ആരംഭിച്ചത്​.

മാർച്ച്​ മാസത്തിൽ കോവിഡ്​ കേസുകൾ ഉയർന്നതിനെത്തുടർന്ന്​ അടച്ച സ്​കൂളുകൾനാലുമാസങ്ങൾക്ക്​ ശേഷമാണ്​ തുറന്നുപ്രവർത്തിക്കുന്നത്​. വാക്​സിനേഷൻ സ്വീകരിച്ച അധ്യാപകർക്കും സ്റ്റാഫുകൾക്കുമാണ്​ സ്​കൂളിൽ പ്രവേശനമുള്ളത്​. മാതാപിതാക്കളുടെ അനുമതി പത്രമുള്ള വിദ്യാർഥികളെ മാത്രമാണ്​ സ്​കൂളിലേക്ക്​ പ്രവേശിപ്പിക്കുന്നത്​.

മാസ്​ക്​ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ്​ ക്ലാസുകൾ പുരോഗമിക്കുന്നത്​. കോവിഡ്​ നിയന്ത്രണത്തിൽ തുടരുകയാണെങ്കിൽ ആഗസ്റ്റ്​ 2 മുതൽ മറ്റുക്ലാസുകളും തുറന്ന്​ പ്രവർത്തിച്ചേക്കും. ജൂലൈ 26ന്​ പഞ്ചാബിൽ 46 കോവിഡ്​ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjab school
News Summary - Schools for classes 10 to 12 reopen in Punjab
Next Story