തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും
text_fieldsചെന്നൈ: തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. സ്കളുകളിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. 15 മുതൽ 18 വരെയുള്ള പ്രായത്തിമുള്ള വിദ്യാർഥികൾ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം.
അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, രക്ഷാകർത്താക്കൾ എന്നിവർക്ക് സ്കൂൾ അധികൃതർ സാനിറ്റൈസർ നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.19,280 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രതിദിന കേസുകളും കുറഞ്ഞു. 2,897 പേർക്കാണ് കോവിഡ്. പ്രതിദിന രോഗികളുടെ എണ്ണം ചെന്നൈയിൽ 8000 വരെ എത്തിയിരുന്നു. 20 മരണം കൂടി സ്ഥിരീകരിച്ചു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും നേരിട്ടുള്ള അധ്യയനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.