കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ബിഹാറിൽ തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും
text_fieldsബിഹാർ: ബിഹാറിൽ കോവിഡ് കണക്കുകൾ കുറയുന്ന സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കാനും, ഒരു മാസമായി നിലവിലുള്ള രാത്രികാല കർഫ്യൂ ഉൾപ്പടെയുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
എട്ടാം ക്ലാസ് വരെ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടങ്ങാൻ സ്‌കൂളുകൾക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 9-ാം ക്ലാസിന് മുകളിലുള്ള ക്ലാസുകൾക്ക് നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല.
പുതിയ മാർഗ്ഗനിർദേശങ്ങൾ ഫെബ്രുവരി 13ന് നടക്കുന്ന അവലോകന യോഗം വരെ തുടരും. സിനിമാ ഹാളുകൾ, ജിംനേഷ്യങ്ങൾ, ഷോപ്പിംഗ് മാളുകൾ, ക്ലബ്ബുകൾ എന്നിവ 50 ശതമാനം ശേഷിയോടെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. സംസ്ഥാനത്തെ കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും, ഒരു മാസം മുമ്പ് കേസുകൾ 35,000 കടന്നെങ്കിലും ശനിയാഴ്ച 3,000-ത്തിന് താഴെ എത്തി. ഒരാഴ്ചയായി ബീഹാറിലെ 38 ജില്ലകളിലെ പ്രതിദിന രോഗ വർദ്ധനവ് മൂന്നക്കത്തിലായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.