Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi school
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ സ്കൂളുകൾ...

ഡൽഹിയിലെ സ്കൂളുകൾ സെപ്റ്റംബർ ഒന്ന്​ മുതൽ തുറക്കും

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾ സെപ്റ്റംബർ ഒന്ന്​ മുതൽ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 9-12 വരെ ക്ലാസുകൾ സെപ്​റ്റംബർ ഒന്നിനും 6-8 വരെ ക്ലാസുകൾ എട്ടിനും തുറക്കും. വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രം സ്​കൂളിൽ എത്തിയാൽ മതി. അല്ലാത്തവർക്ക്​ ഓൺലൈൻ ക്ലാസിൽ തുടരാം.

ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം.എ) യോഗത്തിലാണ്​ തീരുമാനമെടുത്തത്​. ഡി.ഡി.എം.എ രൂപീകരിച്ച വിദഗ്ധ സമിതി സെപ്​റ്റംബർ മുതൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ശുപാർശ ചെയ്തിരുന്നു. സന്നദ്ധരായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ സ്കൂളിൽ അയക്കാം. അല്ലാത്തവർക്ക്​ ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്നും സമിതി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ സർക്കാർ തീരുമാനമെടുത്തത്​.

കോവിഡ്​ വ്യാപനം തടയാൻ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്​ഡൗണിന് മുന്നോടിയായിട്ടാണ്​ കഴിഞ്ഞ വർഷം മാർച്ചിൽ ദേശീയ തലസ്ഥാനത്തെ സ്കൂളുകൾ അടച്ചത്​. കഴിഞ്ഞ വർഷം ഒക്ടോബറിൽ പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി വീണ്ടും തുറക്കാൻ തുടങ്ങിയപ്പോൾ, ഈ വർഷം ജനുവരിയിൽ 9-12 ക്ലാസുകൾക്ക് മാത്രമേ ഡൽഹി സർക്കാർ ഓഫ്​ലൈൻ ക്ലാസുകൾക്ക്​ അനുമതി നൽകിയത്​. എന്നാൽ, രണ്ടാം തരംഗം വന്നതോടെ വീണ്ടും ഓൺലൈനിലേക്ക്​ മാറി. നിലവിൽ 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ പ്രവേശനത്തിനും ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്​.

അതേസമയം, സ്കൂളുകൾ വീണ്ടും തുറക്കാനുള്ള പുതിയ നിർദേശത്തെ സംബന്ധിച്ച്​ രക്ഷിതാക്കൾക്കിടയിലും വിദ്യാഭ്യാസ പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്​. പഠനനഷ്​ടം വളരെ കൂടുതലായതിനാൽ സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ചിലർ പറയുന്നു. എന്നാൽ, മൂന്നാം തരംഗത്തെക്കുറിച്ച് വിദഗ്​ധർ മുന്നറിയിപ്പ് നൽകുന്നതിനാൽ കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കണമെന്നാണ്​ മറ്റുള്ളവരുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhischool
News Summary - Schools in Delhi will reopen from September 1
Next Story