ഒക്ടോബർ 15ന് ശേഷം സ്കൂളുകൾ തുറക്കാം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: 'അൺലോക്ക് 5' ഘട്ടത്തിെൻറ ഭാഗമായി സ്കൂളുകൾ വീണ്ടും തുറക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. സ്കൂൾ വിദ്യാഭ്യാസ ^ സാക്ഷരത വകുപ്പിെൻറ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തമായിട്ട് മാനദണ്ഡങ്ങൾ തയാറാക്കാം. ഒക്ടോബർ 15ന് ശേഷം സ്കൂളുകൾക്കും കോച്ചിങ് സ്ഥാപനങ്ങൾക്കും തുറക്കാൻ സാധിക്കും. അതേസമയം, കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടോബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നിർദേശങ്ങൾ:
* രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനാവൂ.
* സ്കൂളുകളിൽ ശാരീരിക അകലം പാലിക്കുകയും വിദ്യാർഥികളും അധ്യാപകരും എല്ലായ്പ്പോഴും മാസ്ക് ധരിക്കുകയും വേണം.
* വീട്ടിൽനിന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാവിെൻറ സമ്മതത്തോടെ ഓൺലൈൻ ക്ലാസ് തിരഞ്ഞെടുക്കാം.
* ശാരീരിക അകലം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഇരിപ്പിടങ്ങൾ.
* സ്കൂളിലേക്ക് കടക്കുേമ്പാഴും പുറത്തുപോകുേമ്പാഴും വിവിധ സംഘങ്ങളാക്കി തിരിച്ച് വ്യത്യസ്ത സമയത്തിലാക്കണം.
സ്കൂളുകൾക്കുള്ള നിർദേശങ്ങൾ
* രോഗമുള്ളവർക്ക് സൗകര്യപ്രദമായ രീതിയിൽ അവധി നൽകണം. ഹാജർ നിലയിൽ കടുംപിടിത്തം പാടില്ല.
* സ്കൂളിെൻറ എല്ലാ ഭാഗങ്ങളും തുറക്കുന്നതിന് മുമ്പ് ശരിയായ രീതിയിൽ ശുചീകരിക്കണം. സ്ഥിരമായി ശുചിത്വം സ്ഥിരമായി ഉറപ്പാക്കുകയും വേണം.
* വിദ്യാർഥികൾക്കും ജീവനക്കാർക്കും കൈ കഴുകാനും അണുവിമുക്തമാക്കാനും സൗകര്യമൊരുക്കണം.
* സുരക്ഷിതമായ ഗതാഗത സൗകര്യവും പ്രവേശന കവാടങ്ങളിൽ മുൻകരുതലും ഏർപ്പെടുത്തണം.
* ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കണം. ഇവർക്ക് അധ്യാപകർ, സ്‌കൂൾ അധികൃതർ, മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഒരുക്കണം.
* സ്കൂൾ പ്രദേശങ്ങൾ, ഫർണിച്ചർ, ഉപകരണങ്ങൾ, സ്റ്റേഷനറി, സംഭരണ സ്ഥലങ്ങൾ, വാട്ടർ ടാങ്കുകൾ, അടുക്കളകൾ, കാൻറീൻ, വാഷ്‌റൂം, ലബോറട്ടറികൾ, ലൈബ്രറികൾ മുതലായവ അണുവിമുക്തമാക്കാൻ സ്കൂളുകൾക്ക് മാനദണ്ഡങ്ങൾ തയാറാക്കാം.
* സ്കൂൾ കാമ്പസിലെ ഇൻഡോർ ഭാഗങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കണം.
* ക്ലാസിലും ഗ്രൂപ്പ് പ്രവർത്തനങ്ങളിലും ലബോറട്ടറികളിലും ലൈബ്രറികളിലുമെല്ലാം വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും ദിവസം മുഴുവൻ മാസ്ക് ധരിക്കണം.
* ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കാൻ എല്ലാ വിദ്യാർഥികൾക്കും ഡോക്ടറുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭ്യമാക്കണം.
* വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.