Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​​കൂ​ളു​ക​ൾ...

സ്​​കൂ​ളു​ക​ൾ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​​ള​ല്ലെന്ന്​ ഉ​റ​പ്പു​വ​രു​ത്തണ​മെന്ന്​ ഹൈ​കോ​ട​തി

text_fields
bookmark_border
സ്​​കൂ​ളു​ക​ൾ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​​ള​ല്ലെന്ന്​ ഉ​റ​പ്പു​വ​രു​ത്തണ​മെന്ന്​ ഹൈ​കോ​ട​തി
cancel

ന്യൂ​ഡ​ൽ​ഹി: സ്​​കൂ​ളു​ക​ൾ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​​ള​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സി.​ബി.​എ​സ്.​ഇ​യോ​ട്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ ക​ർ​ശ​ന നി​​ർ​ദേ​ശം. ചി​ല സ്​​കൂ​ളു​ക​ൾ പു​സ്​​ത​ക​ങ്ങ​ളും യൂ​നി​ഫോ​മു​ക​ളും വി​പ​ണി വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ൽ ഇൗ​ടാ​ക്കി വി​ൽ​ക്കു​ക​യാ​ണെ​ന്ന്​ കാ​ണി​ച്ച്​ പൊ​തു ​പ്ര​വ​ർ​ത്ത​ക​നാ​യ സു​നി​ൽ ​പൊ​ക്രി​യാ​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗീ​ത മീ​ത്ത​ൽ, ജ​സ്​​റ്റി​സ്​ അ​നു മ​ൽ​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ സി.​ബി.​എ​സ്.​ഇ​ക്ക്​ ഇ​തു സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​ഷ​യ​ത്തി​ൽ മു​ഴു​വ​ൻ സ്​​കൂ​ളു​ക​ൾ​ക്കും സി.​ബി.​എ​സ്.​ഇ നേ​ര​ത്തെ സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ട​തി ഹ​ര​ജി​ക്കാ​ര​നെ അ​റി​യി​ച്ചു. പൊ​തു താ​ൽ​പ​ര്യ​മ​ല്ല, മ​റി​ച്ച്​ വ്യ​ക്​​തി​താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്​ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​തെ​ന്ന്​  സി.​ബി.​എ​സ്.​ഇ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അ​ത്​ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. സ്​​കൂ​ൾ കാ​മ്പ​സി​ൽ ഉ​ൽ​​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന്​ ഒാ​ർ​മി​പ്പി​ച്ച കോ​ട​തി, ഇ​ത്​ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schools
News Summary - schools is not a business
Next Story