അനന്ത്നാഗിൽ പ്രക്ഷോഭകർ സ്കൂളുകൾക്ക് തീവെച്ചു
text_fieldsശ്രീനഗർ: കശ്മീരിലെ രണ്ടു സ്കൂളകൾ ഇന്ത്യവിരുദ്ധ പ്രക്ഷോഭകർ തീവെച്ചു നശിപ്പിച്ചു. ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അനന്ത്നാഗ് ലോക്സഭ മണ്ഡലത്തിലെ പോളിങ് സെൻററായ സ്കൂളുകൾക്കാണ് തീവെച്ചത്.
ശ്രീനഗർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ എട്ടു പേർ മരിച്ചിരുന്നു. അതിനു ശേഷം നാലാമത്തെ തീവെപ്പാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 6.5 ശതമാനം േപാളിങ് മാത്രമാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയത്.
അക്രമ സംഭവങ്ങളിൽ നാട്ടുകാർ മരിച്ചതിൽ പ്രതിഷേധിച്ച് രണ്ടു ദിവസത്തെ കടയടപ്പ് സമരവും ശ്രീനഗറിൽ പ്രക്ഷോഭകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
നിയന്ത്രണരേഖയിൽ കെരാൻ മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായി. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം നാലു തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.