കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടും; പഞ്ചാബ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക്
text_fieldsഅമൃത്സർ: കോവിഡ് ബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തിൽ പഞ്ചാബിൽ പുതിയ നിയന്ത്രണങ്ങൾ. നാളെ മുതൽ നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടും. തിയറ്റർ/ മാളുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം തുടരും. തിയറ്ററുകളിൽ 50 ശതമാനം പേർക്കും മാളുകളിൽ ഒരേ സമയം നൂറുപേർക്കും മാത്രമേ പ്രവേശന അനുമതി നൽകൂ.
കോവിഡ് രൂക്ഷമായി പടരുന്ന 11 ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കും. ഇവിടെ ആൾക്കൂട്ടത്തിന് നിയന്ത്രമുണ്ടാകും. വിവാഹം, മരണം തുടങ്ങിയവയിൽ 20ൽ കൂടുതൽ പേർക്ക് പങ്കെടുക്കാൻ അനുവാദം നൽകില്ലെന്നും ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
11 ജില്ലകളിലും രാത്രി കർഫ്യൂ തുടരും. ഒമ്പതുമുതൽ അഞ്ചു മണിവരെയാകും നിയന്ത്രണം. ഞായറാഴ്ച മുതൽ ഭക്ഷണശാലകളും തുറക്കില്ല. എന്നാൽ ഹോം ഡെലിവറി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലുധിയാന, ജലന്ദർ, പാട്യാല, മൊഹാലി, അമൃത്സർ, ഹോഷിയാർപുർ, കപൂർത്തല, എസ്.ബി.എസ് നഗർ, ഫത്തേഗഡ് സാഹിബ്, രോപർ, മോഗ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.