ഗ്യാൻവാപി മസ്ജിദിൽ സർവേ നടപടികൾക്ക് തുടക്കം
text_fieldsവാരണാസി: ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടപടികൾക്ക് തുടക്കം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 41 ഉദ്യോഗസ്ഥരും ഹരജിക്കാരുടെ പ്രതിനിധികളും ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. എന്നാൽ, മസ്ജിദ് കമ്മിറ്റി കമ്മിറ്റി അംഗങ്ങൾ സർവേ ബഹിഷ്‌കരിച്ചുവെന്നും അവരുടെ പ്രതിനിധികൾ സർവേയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് എത്ര സമയം പരിശോധനയുണ്ടാകുമെന്ന് വ്യക്തമല്ല. പുതിയ സാഹചര്യത്തിൽ പള്ളി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകളിൽ ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്.
ഗ്യാൻവാപി മസ്ജിദിൽ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാനുള്ള സർവേയാണ് ആരംഭിക്കുന്നത്. സർവേ നടത്താനുള്ള വാരണാസി ജില്ല കോടതി തീരുമാനം അലഹബാദ് ഹൈകോടതി ഇന്നലെ ശരിവെച്ചിരുന്നു. ഇതോടെയാണ് ഇന്ന് സർവേ ആരംഭിച്ചത്.
സർവേ ശരിവെച്ച ഹൈകോടതി ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മസ്ജിദ് കമ്മിറ്റിക്ക് എല്ലാ നിയമസഹായവും നൽകുമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.