‘ഘർ വാപസി’ വഴി രാജകുടുംബം സമ്പൂർണ കാവി
text_fieldsന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പി പ്രവേശനം ‘ഘർ വാപസി’യായി കാണുന്നവർ ഏ റെ. ഗ്വാളിയോർ രാജകുടുംബത്തിൽ പിതാവ് മാധവ്റാവു സിന്ധ്യ അടക്കമുള്ള മുൻതലമുറക് ക് ഹിന്ദു മഹാസഭയും ജനസംഘുമായി ഉണ്ടായിരുന്ന ബന്ധംതന്നെ കാരണം. ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ ബി.െജ.പിയിൽ ചേക്കേറുേമ്പാൾ, ഗ്വാളിയോർ രാജകുടുംബം പൂർണമായും കാവിയണിയുന്നു.
അടൽ ബിഹാരി വാജ്പേയിക്കൊപ്പം ബി.ജെ.പിയുടെ സ്ഥാപക അംഗമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി രാജമാത വിജയരാജ സിന്ധ്യ. ജ്യോതിരാദിത്യയുടെ പിതാവ് മാധവ്റാവു സിന്ധ്യ 1972ൽ പൊതുജീവിതം തുടങ്ങിയത് ജനസംഘത്തിലൂടെയാണ്.
ജ്യോതിരാദിത്യയുടെ മാതാവ് മാധവി രാജ സിന്ധ്യക്ക് നേപ്പാൾ രാജകുടുംബവുമായാണ് ബന്ധം. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം ഒഴിവാക്കി ഇന്ദിര ഗാന്ധി ചെയ്തുകൊടുത്ത ആനുകൂല്യത്തിൽനിന്നാണ് മാധവ്റാവു സിന്ധ്യയുടെ കോൺഗ്രസ് ബന്ധം തുടങ്ങിയത്. 1977ൽ ഇന്ദിരയുടെ പിന്തുണയിൽ സ്വതന്ത്ര എം.പിയായി. 1980ൽ കോൺഗ്രസിൽ ചേർന്നു. ഗ്വാളിയോർ കുടുംബത്തിൽനിന്ന് കോൺഗ്രസ് പാരമ്പര്യത്തിലേക്ക് നടക്കാൻ അങ്ങനെ ഒരാളുണ്ടായി.
മാധവ്റാവു സിന്ധ്യ 2001 സെപ്റ്റംബർ 30ന് ഹെലികോപ്ടർ അപകടത്തിൽ മരിച്ചപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തിലൂം അദ്ദേഹത്തിെൻറ പിന്തുടർച്ചാവകാശിയായി. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, യശോധര സിന്ധ്യ എന്നിങ്ങനെ ഗ്വാളിയോർ രാജകുടുംബത്തിെൻറ പിതൃബന്ധങ്ങൾ ബി.ജെ.പിയിലെത്തി നിൽക്കുേമ്പാൾതന്നെ, പിതാവിെൻറ വഴിയേ കോൺഗ്രസിൽ ഉറച്ചുനിൽക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാലമത്രയും ചെയ്തത്.
2002 മുതൽ 2019 വരെ നാലുവട്ടം ലോക്സഭാംഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പക്ഷേ, ഗുണയിൽനിന്ന് പരാജയപ്പെട്ടു. അതിനു പിന്നിൽ കമൽനാഥിെൻറ പാരപ്രയോഗം ഉണ്ടായിരുന്നുവെന്ന പരാതികളും ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.