ചരക്കു സേവന നികുതി കുറക്കാൻ സാധ്യത –ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതി കുറക്കാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വരുമാനം മെച്ചപ്പെട്ടാൽ ചരക്കു സേവന നികുതിയിൽ കുറഞ്ഞ സ്ലാബുകൾ ഏർപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും സർക്കാറിനെ പ്രതിരോധത്തിലാക്കിയതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന.
നിലവിൽ ചരക്കുസേവന നികുതി (ജി.എസ്.ടി) 5,12,18, 28 എന്നിങ്ങനെ ശതമാനക്കണക്കിലുള്ള നാല് സ്ലാബുകളിലാണ്. ഇതിന് പുറമെ അധിക തീരുവയും ചില ഇനങ്ങൾക്ക് ചുമത്തുന്നുണ്ട്. ഇതിൽ കുറവ് വരുത്തുമെന്ന സൂചനയാണ് ഇതാദ്യമായി ധനമന്ത്രി നൽകിയിരിക്കുന്നത്. നാഷനൽ അക്കാദമി ഒാഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് നാർകോട്ടിക്സിൽ ഇന്ത്യൻ റവന്യൂ സർവിസിലെ 67ാം ബാച്ച് ഉദ്യോഗസ്ഥരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
പരോക്ഷ നികുതിയുടെ ഭാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നുണ്ട്. അതിനാൽ, ജനങ്ങൾ ഒന്നടങ്കം വാങ്ങുന്ന ഉൽപന്നങ്ങളുെട നികുതി കുറക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. പ്രത്യക്ഷ നികുതി കൂടുതലായും അടക്കുന്നത് സമൂഹത്തിലെ ദുർബലരല്ല. മറ്റുള്ളവരാണ്. അതേസമയയം, പരോക്ഷ നികുതിയുടെ ഭാരം എല്ലാവരുടെ മേലുമുണ്ട്. അതിനാൽ, സാധാരണക്കാരായ ജനങ്ങൾ കൂടുതലായി വാങ്ങുന്ന ചരക്കുകൾക്ക് മറ്റു സാധനങ്ങളെ അപേക്ഷിച്ച് നികുതി കുറക്കണമെന്നത് സർക്കാറിെൻറ സാമ്പത്തിക നയത്തിെൻറ ഭാഗമാണ്.
ഇന്ത്യ പരമ്പരാഗതമായി നികുതി അടക്കാത്ത ഒരു സമൂഹമാണ്. എന്നാൽ, വികസനം ആവശ്യപ്പെടാൻ ജനത്തിന് അധികാരമുണ്ടാകുേമ്പാൾ വികസനത്തിന് ആവശ്യമുള്ള പണം അടക്കേണ്ട ബാധ്യതയും അവർക്കുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.