നോട്ട് പിൻവലിക്കൽ: ഗുജറാത്തിൽ പണം സ്വർണമാക്കാൻ ആളുകളുടെ നെേട്ടാട്ടം
text_fieldsഅഹ്മദാബാദ്: അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ സർക്കാർ പിൻവലിച്ചതിന് പിന്നാലെ ഗുജറാത്തിൽ കണക്കിൽപെടാത്ത പണം സ്വർണമാക്കാൻ ആളുകളുടെ നെേട്ടാട്ടം. പെെട്ടന്നൊരു പ്രഖ്യാപനത്തിൽ പരിഭ്രാന്തരായ ആളുകൾ സ്വർണക്കട്ടികളും ആഭരണങ്ങളും വാങ്ങാൻ തിടുക്കം കൂട്ടുന്നതിനാൽ അർധരാത്രിവരെ കച്ചവടം നടക്കുന്നതായാണ് അഹ്മദാബാദിലെ പ്രമുഖ ജ്വല്ലറി ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞത്.
അഹ്മദാബാദിന് പുറമെ സൂറത്ത്, വഡോദര, രാജ്കോട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറികളുടെ മുമ്പിലും ആളുകളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇത്വഴി യഥാർഥ വിലയെക്കാൾ 20 മുതൽ 30 ശതമാനം വരെ വിലകൂട്ടിയാണ് ജ്വല്ലറി വ്യാപാരികൾ വിൽക്കുന്നത്.
ശരാശരി ഒരാളിൽനിന്ന് ഒരു ലക്ഷത്തിനപ്പുറമുള്ള കച്ചവടം നടക്കുന്നുണ്ടെന്നും 10 സ്വർണ നാണയങ്ങൾക്ക് യഥാർഥ വില 30000 രൂപയായിരിക്കെ ചിലർ 350000 രൂപവരെ നൽകിയെന്നും ജീവനക്കാർ പറയുന്നു.
അതേസമയം അസാധുവക്കിയ നോട്ടുകൾ വാങ്ങാൻ മുംബൈ, ഡൽഹി, ഗുജറാത്ത് ഹൈവേകളിലെ ടോൾ പ്ലാസ ജീവനക്കാർ വിസമ്മതിനാൽ വൻ ട്രാഫിക് തടസമാണ് ഇൗ സ്ഥലങ്ങളിൽ അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.