പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 23500 രൂപയുടെ അസാധു നോട്ടുകള്‍
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച 23,500 രൂപയുടെ അസാധു നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ ഡല്‍ഹി വിജിലന്‍സ് വകുപ്പ് വലയുന്നു. അസാധു നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇളവുകള്‍ അവസാനിച്ചതിനുശേഷമാണ് ഈ നോട്ടുകള്‍ ദുരിതാശ്വാസനിധിയിലേക്കത്തെിയത്. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ ഡീന്‍ ദീപക് കെ. താംപെയാണ് തനിക്ക് ലഭിച്ച അസാധു നോട്ടുകള്‍ വിജിലന്‍സിന് കൈമാറിയത്. കഴിഞ്ഞദിവസമാണ് ദീപക്കിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന് രേഖപ്പെടുത്തിയ എഴുത്തുസഹിതം കൊറിയറില്‍ പൊതി ലഭിച്ചത്. സംശയം തോന്നിയ ദീപക് പൊതി ഉടന്‍ എഴുത്തുസഹിതം വിജിലന്‍സിനെ ഏല്‍പിക്കുകയായിരുന്നു. വിജിലന്‍സ് ധനകാര്യമന്ത്രാലയത്തിന്‍െറ അക്കൗണ്ട് സെക്ഷനുമായി കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. സംഭവത്തില്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കുമെന്നാണ് കരുതുന്നത്.
നിശ്ചിതസമയത്ത് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന ആരോ ആകും പണം നല്‍കിയതെന്നാണ് അധികൃതര്‍ കരുതുന്നത്. പണം പൊലീസിന് കൈമാറണമോ അതോ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലിടണമോയെന്ന സംശയത്തിലാണ് അവര്‍. അസാധുവാക്കിയ ആയിരത്തിന്‍െറ 11 നോട്ടുകളും ബാക്കി 500 രൂപയുടെ നോട്ടുകളുമാണ് കവറിലുണ്ടായിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.