Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർട്ടികിൾ 370...

ആർട്ടികിൾ 370 റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം -പ്രിയങ്ക

text_fields
bookmark_border
ആർട്ടികിൾ 370 റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം -പ്രിയങ്ക
cancel

ലഖ്നോ: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രതീരുമാനം ജനാധിപത്യ-ഭരണഘാടന ാവിരുദ്ധമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സോൻഭദ്ര കൂട്ടക്കൊലയിൽ ഇരകളാക്കപ്പെട്ടവരുടെ കുടു ംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് കശ്മീർ വിഷയത്തിലെ കേന്ദ്ര നടപടിയെ പ്രിയങ്ക വിമർശിച്ചത്.

കശ്മീരിൽ നിയമങ്ങൾ നടപ്പാക്കുമ്പോൾ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും സർക്കാർ പാലിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. രാഹുലും കേന്ദ്ര നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

നേരത്തെ സോൻഭദ്രയിലെത്തിയ പ്രിയങ്കയെ ഇരകളുടെ കുടുംബത്തെ കാണാൻ അനുവദിക്കാതെ യു.പി സർക്കാർ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചിരുന്നു. താൻ സോൻഭദ്രയിൽ വീണ്ടും എത്തുമെന്ന് അന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജൂലൈ 17ന് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 കർഷകരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തലവനും കൂട്ടാളികളുമാണ് വെടിവെപ്പ് നടത്തിയത്. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലയിൽ യു.പി സർക്കാർ ആദ്യം നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. പ്രിയങ്ക എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്ര സന്ദർശിക്കാനും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാനും തയാറായത്.

ഇരകളുടെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച സഹായധനം കോൺഗ്രസ് കൈമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimalayalam newsindia newsarticle 370
News Summary - Scrapping of Article 370 unconstitutional Priyanka Gandhi-India News
Next Story