കടൽപാലങ്ങൾക്ക് സവർക്കറുടെയും വാജ്പേയിയുടെയും പേര്
text_fieldsമുംബൈ: നഗരത്തിൽ പണിതീരാനിരിക്കുന്ന കടൽപാലങ്ങൾക്ക് ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കർ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവരുടെ പേരിടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർസോവ-ബാന്ദ്ര കടൽപാലത്തിന് വീർ സവർക്കർ സേതു എന്നും മുംബൈ നഗരത്തെയും നവിമുംബൈയേയും കൂട്ടിമുട്ടിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന് (എംടിഎച്ച്എൽ) അടൽ ബിഹാരി വാജ്പേയി സ്മൃതി ശിവ്നവ ഷെവ അടൽ സേതു എന്നുമാണ് പേരിടുക.
നിലവിൽ പ്രവർത്തിക്കുന്ന ബാന്ദ്ര-വർളി കടൽപ്പാലവുമായി അന്ധേരി ഭാഗത്തെ ബന്ധിപ്പിക്കുന്നതാണ് 17 കിലോമീറ്ററോളം ദൈർഘ്യമുള്ള വർസോവ-ബാന്ദ്ര കടൽപാലം. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയെ പ്രകോപിപ്പിക്കുകയാണ് ഷിൻഡെ-ബി.ജെ.പി സഖ്യ സർക്കാറിന്റെ ലക്ഷ്യമെന്നു കരുതുന്നു. കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാർ സവർക്കർ, ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാർ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.