കോവിഡൊന്നും പ്രശ്നമല്ല, ഹിമാചൽ പ്രദേശിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsഷിംല: കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചതോടെ ഹിമാചൽ പ്രദേശിലേക്ക് സഞ്ചാരികളുടെ നിലക്കാത്ത ഒഴുക്ക്. രാജ്യത്തിന്‍റെ തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് കനത്തതോടെയാണ് തണുപ്പ് തേടി മണാലി, ഷിംല, കുഫ്രി. ഡൽഹൗസി എന്നിവടങ്ങളിലേക്ക് ജനം ഒഴുകിയെത്തുന്നത്.
ജൂണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സംസ്ഥാനത്ത് ഏകദേശം ആറുമുതൽ ഏഴ് ലക്ഷം വരെ സഞ്ചാരികൾ എത്തിയതായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഉഷ്ണതരംഗം താങ്ങാൻ കഴിയാതായതോടെയാണ് ആളുകൾ ഹിമാചൽ പ്രദേശ് തുടങ്ങിയ ചൂടു കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്നത്.
ഷിംലയിലേക്ക് 10,000 വാഹനങ്ങൾ ഇതുവരെ കടന്നുപോയിക്കഴിഞ്ഞു. ഹോട്ടലുകളും ഹോംസ്റ്റേകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു. പ്രതികാരത്തോടെയുള്ള ടൂറിസ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
Over 10,000 vehicles crossed Parwanoo towards Shimla over the weekend. Hotels, home stays are all packed to capacity even in remote corners of Shimla and Kinnaur.
— Himanshu Misra 🇮🇳 (@himisra) July 5, 2021
This is tourism with a vengeance !
🙏⚘🙏
കോവിഡ് മൂന്നാംതരംഗം തീർച്ചയായും രാജ്യത്ത് ഉണ്ടാകുമെന്ന് എയിംസ് ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൻതോതിൽ ആളുകൾ തടിച്ചുകൂടുന്നത് കോവിഡ് സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വലിയ പ്രയോജനം ചെയ്തിട്ടില്ലെന്നാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.