Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജധാനി...

രാജധാനി എക്​സ്​പ്രസ്സിന്​ പുതിയ മുഖം

text_fields
bookmark_border
rajdhani-1.jpg
cancel

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ‘സ്വർണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്​സ്​പ്രസ്സ്​ നവീകരിച്ചു.  മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതി​​െൻറ ഭാഗമായാണ്​ 35 ​ലക്ഷത്തോളം മുടക്കിയുള്ള ഇന്ത്യൻ റെയിൽവേയുടെ നവീകരണ പദ്ധതി. സീൽധാ^രാജധാനി എക്​സ്​പ്രസ്സാണ് പദ്ധതിയുടെ ഭാഗമായി​ ആദ്യം മോഡി കൂട്ടിയത്​​.

കോച്ചുകളിൽ പുതിയ ഇൻറീരിയർ ഡിസൈൻ പരീക്ഷിച്ചിട്ടുണ്ട്​. ബർത്തുകളിലേക്ക്​ എളുപ്പം കയറാൻ പ്രത്യേക ​സ്​റ്റെപ്പുകളും ഒരുക്കി. സി.സി.ടി.വി കാമറകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ടോയ്​ലറ്റുകളിൽ ഒാ​േട്ടാ ജാനിറ്ററുകൾ, കൂടുതൽ സ്​റ്റോറേജ്​ സൗകര്യങ്ങൾ, തുടങ്ങി അടിമുടി മാറ്റം വരുത്തിയ രാജധാനിയുടെ ചിത്രം ഇന്ത്യൻ റെയിൽവേ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു​. സ്വർണ ​േകാച്ചസ്​ പദ്ധതിയിലൂടെ 14 രാജധാനി ട്രെയിനുകളും 15 ശതാബ്​ദി ട്രെയിനുകളും കൂടി നവീകരിച്ചേക്കുമെന്നും പോസ്​റ്റിൽ പറയുന്നുണ്ട്​.

 

 ഹൗറ-ന്യൂഡൽഹി രാജധാനി എക്​സ്​പ്രസ്സും ഹൗറ-റാഞ്ചി ശതാബ്​ദി എക്​സ്​പ്രസ്സുമടക്കം മൂന്ന്​ ട്രെയിനുകൾ കൂടി വൈകാതെ തന്നെ പദ്ധതിപ്രകാരം നവീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayrajadhani expressmalayalam news
News Summary - Sealdah-Rajdhani Express Gets A Makeover- India News
Next Story