ഗതാഗാത മേഖലയിലെ വിപ്ലവകരമായ നേട്ടമാണ് ജലവിമാനമെന്ന് ഗഡ്കരി
text_fieldsന്യൂഡൽഹി: ജലവിമാനത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി. ജലവിമാനം ഗതാഗതമേഖലയിലെ വൻവിപ്ലവമാണെന്ന് ഗഡ്കരി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ജലവിമാനത്തിൽ സഞ്ചരിച്ചത് ചരിത്രപരമായ കാര്യമാണ്. ജലവിമാനത്തിൽ സഞ്ചരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം.
ഗതാഗത മേഖലയിൽ ഇതുപോലുള്ള അനേകം വിപ്ലവകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യക്ക് കഴിവുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ഏവിയേഷൻ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ജലവിമാനം പറത്തുന്നതിനുള്ള നിയമ നിർദേശങ്ങൾ കൈകൊള്ളുമെന്നും 2018 ഒാടെ മറ്റു സംസ്ഥാനങ്ങളിലേക്കും ജലവിമാന ഗതാഗതം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ അവസാനദിനത്തിൽ പ്രധാനമന്ത്രിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും റോഡ് ഷോക്കുള്ള അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് മോദി അഹമദാബാദിലെ സബർമതി നദിയിൽ നിന്ന് ദരോയി ഡാമിലേക്ക് ജലവിമാനം വഴിയെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.