ഡോക്ടറെ ബലാത്സംഗംചെയ്ത് ചുട്ടുകൊന്ന ക്രൂരത; നടുങ്ങി രാജ്യം
text_fieldsഹൈദരാബാദ്: വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ് പെടുത്തിയ സംഭവത്തിൽ ഹൈദരാബാദിൽ, പ്രതികളെ കസ്റ്റഡിയിൽവെച്ച പൊലീസ് സ്റ്റേഷന ു മുന്നിൽ പ്രതിഷേധമിരമ്പി. പ്രതികൾക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാവശ്യ പ്പെട്ട് സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളുമടങ്ങുന്ന വൻ ജനക്കൂട്ടമാണ് ഷാദ്ന ഗർ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് 25കാരി യെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്. സംഭവത്തിൽ ലോറി ജീവനക്കാരായ നാലു യുവാക്കളാണ് അറസ്റ്റിലായത്. ഹീനമായ കൊലപാതകത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. ഇര അനുഭവിച്ച വേദന, കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പ് പ്രതികളും അനുഭവിക്കണമെന്നും ഇവർക്ക് വധശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമെല്ലാം പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു. ഇതിനിടെ, പ്രതികൾക്ക് നിയമസഹായം നൽകില്ലെന്ന് പ്രാദേശിക കോടതിയിലെ അഭിഭാഷകർ പ്രഖ്യാപിച്ചു.
യുവതി സ്കൂട്ടർ പാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ തുടങ്ങിയ ആസൂത്രണം
ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചുകൊന്ന ക്രൂരതക്കു പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്. നഗരപ്രാന്തത്തിലെ ഷാദ്നഗറിൽ ടോൾ പ്ലാസക്കരികിൽ യുവതി സ്കൂട്ടർ പാർക്ക് ചെയ്യുന്നതുകണ്ട പ്രതികൾ, മദ്യപാനത്തിനിടെ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതി പോയശേഷം പ്രതികളിലൊരാൾ സ്കൂട്ടറിെൻറ കാറ്റഴിച്ചുവിട്ടു.
പിന്നീട് യുവതി തിരിച്ചുവന്നപ്പോൾ മറ്റൊരു പ്രതി, ടയർ നന്നാക്കാൻ സഹായിക്കാം എന്നു പറഞ്ഞ് സമീപിക്കുകയായിരുന്നു. സമീപത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് മറ്റു പ്രതികൾ തുറിച്ചുനോക്കുന്നത് കണ്ട് ഭയന്ന യുവതി, അപരിചിതെൻറ സഹായം സ്വീകരിക്കാൻ നിർബന്ധിതയായി. ടയറിൽ കാറ്റുനിറച്ച് കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്ത് പ്രതി സ്കൂട്ടറുമായി പോയപ്പോൾ യുവതി ടോൾ പ്ലാസക്കു സമീപം കാത്തുനിന്നു.
കട അടച്ചുപോയി എന്നും പറഞ്ഞ് ഇയാൾ തിരിച്ചുവന്നു. തുടർന്ന് മറ്റു പ്രതികളും ഒപ്പംചേർന്ന് യുവതിയെ ബലമായി പിടികൂടി സമീപത്തെ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബലപ്രയോഗത്തിൽ ശ്വാസംമുട്ടി യുവതിയുടെ ജീവൻപോയി. തുടർന്ന് മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു -പൊലീസ് പറഞ്ഞു.
പിടിയിലായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവർ ലോറി ക്ലീനർമാരും മുഖ്യപ്രതി ആരിഫ് (24) ഡ്രൈവറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.