തമിഴ്നാട്ടിൽ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നു
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളിൽ സീറ്റ് വിഭജന ചർച്ച ചൂടുപിടിച്ചു. അണ്ണാ ഡി.എം.കെ-ബി.ജെ.പി സീറ്റ് വിഭജന ചർച്ചക്ക് തുടക്കമായി. ഇൗയിടെ ഇരുകക്ഷി നേതാക്കളും തമ്മിൽ അനൗപചാരിക അണിയറ ചർച്ച നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ തമിഴ്നാടിെൻറ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് എൽ. മുരുകൻ എന്നിവർ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അദ്ദേഹത്തിെൻറ വസതിയിൽ സന്ദർശിച്ചു. തുടർന്ന് സംഘം അണ്ണാ ഡി.എം.കെ കോഒാഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീർസെൽവവുമായും ചർച്ച നടത്തി.
തമിഴ്നാട് നിയമസഭയിൽ മൊത്തം 234 സീറ്റുകളുണ്ട്. ബി.ജെ.പി 40 സീറ്റുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച വിഴുപ്പുറം, കാരക്കാൽ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ബി.ജെ.പി പൊതുയോഗങ്ങളിൽ പെങ്കടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച രാത്രി ചെന്നൈയിലെത്തി.
ഇദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ സീറ്റ് ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. അണ്ണാ ഡി.എം.കെ സഖ്യത്തിലെ ഘടകകക്ഷിയായ പാട്ടാളി മക്കൾ കക്ഷിക്ക്(പി.എം.കെ) 23 സീറ്റുകൾ നൽകിയേക്കും.
അതിനിടെ ഡി.എം.കെ-കോൺഗ്രസ് സീറ്റ് ധാരണയായെന്നാണ് സൂചന. മൂന്നു ദിവസത്തെ പ്രചാരണ പരിപാടികളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച തമിഴ്നാട്ടിലെത്തി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലും പുതുച്ചേരിയിലും ആദ്യഘട്ട പര്യടനം പൂർത്തിയാക്കി മടങ്ങിയിരുന്നു. സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ കക്ഷികളെല്ലാം മത്സരിക്കാൻ താൽപര്യമുള്ള നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും നേരത്തെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. അപേക്ഷാഫീസായി വിവിധ രാഷ്ട്രീയകക്ഷികൾ 5,000 മുതൽ 25,000 രൂപ വരെ ഇൗടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.