30 വേണമെന്ന് കോൺഗ്രസ്, 23 തരാമെന്ന് ഡി.എം.കെ; ക്ഷണവുമായി കമൽ ഹാസൻ
text_fieldsചെന്നൈ: ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച വഴിമുട്ടി. ഫെബ്രുവരി അവസാനവാരത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ചർച്ചക്ക് തുടക്കംകുറിച്ചത്. 30 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. 18ൽ കൂടുതൽ നൽകാനാവില്ലെന്ന് ഡി.എം.കെയും. ഏറ്റവും ഒടുവിൽ ഡി.എം.കെ 23 സീറ്റ് വരെ നൽകാമെന്ന് പറയുേമ്പാൾ 27 സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ് കോൺഗ്രസ്.
പാർട്ടി ഓഫിസിൽ സീറ്റ് വിഭജന ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് വിവരിക്കവേ പി.സി.സി അധ്യക്ഷൻ കെ.എസ്. അഴഗിരി കണ്ണീരോടെ വിതുമ്പി. സീറ്റുകളുടെ എണ്ണമല്ല പ്രശ്നം, മറിച്ച് ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കളോട് ഡി.എം.കെ പുലർത്തിയ സമീപനമാണ് വേദനജനകമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ, കണ്ണുണ്ടെങ്കിലേ കണ്ണീര് വരുകയുള്ളൂവെന്നായിരുന്നു മറുപടി. ഡി.എം.കെയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നുണ്ടെന്നും അടുത്ത ദിവസം ധാരണയിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഴഗിരി അറിയിച്ചു.
അതിനിടെ കമൽഹാസെൻറ മക്കൾ നീതിമയ്യം കോൺഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചു. മക്കൾ നീതിമയ്യം ജനറൽ സെക്രട്ടറി സി.കെ. കുമാരവേലാണ് കോൺഗ്രസിനെ ചർച്ചക്ക് ക്ഷണിച്ചത്.
കോൺഗ്രസിനെയും ഇടതു പാർട്ടികളെയും സഖ്യത്തിലുൾപ്പെടുത്താൻ നേരത്തെയും കമൽഹാസൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ശരത് കുമാറിെൻറ സമത്വമക്കൾ കക്ഷി, ഇന്ത്യ ജനനായകകക്ഷി തുടങ്ങിയ കക്ഷികളാണ് കമൽഹാസനെ പിന്തുണക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.