Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ...

പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പരിഹരിക്കും, തൃണമൂലുമായി സീറ്റ് വിഭജന ചർച്ച തുടരുന്നു – രാഹുൽ ഗാന്ധി

text_fields
bookmark_border
പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പരിഹരിക്കും, തൃണമൂലുമായി സീറ്റ് വിഭജന ചർച്ച തുടരുന്നു – രാഹുൽ ഗാന്ധി
cancel

കൊ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ശ്ചി​മ ബം​ഗാ​ളി​ലെ സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്കി​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി പാ​ർ​ട്ടി​യു​ടെ ഡി​ജി​റ്റ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സു​മാ​യി സീ​റ്റ് ച​ർ​ച്ച​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ അ​വ​ർ സി.​പി.​എ​മ്മു​മാ​യി ചേ​ർ​ന്ന് ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും പ​​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

യു.പിയിൽ കോൺഗ്രസുമായി ധാരണയായെന്ന്​ എസ്​.പി

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ യു.​പി​യി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി-​കോ​ൺ​ഗ്ര​സ്​-​ആ​ർ.​എ​ൽ.​ഡി അ​ന്തി​മ സീ​റ്റ് ധാ​ര​ണ​യാ​യെ​ന്ന്​ എ​സ്.​പി നേ​താ​വ്​ രാം​ഗോ​പാ​ൽ യാ​ദ​വ്​ എം.​പി. 16 സീ​റ്റി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ത്തി​ന​കം അ​ടു​ത്ത സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പു​റ​ത്തു​വ​രും.

മ​റ്റു പാ​ർ​ട്ടി​ക​ളു​മാ​യു​ള്ള സീ​റ്റ്​ ധാ​ര​ണ​ക്കി​ട​യി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​െ​ള പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്ന്​ രാം​ഗോ​പാ​ൽ യാ​ദ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeWest BengalTrinamool CongressRahul Gandhi
News Summary - Seat-Sharing Talks On With Trinamool, Says Rahul Gandhi In West Bengal
Next Story