പിന്നോട്ടെടുത്ത സ്കൂൾ വാനിടിച്ച് രണ്ടാംക്ലാസുകാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
text_fieldsചെന്നൈ: സ്കൂൾ അങ്കണത്തിൽ പിന്നോട്ടെടുത്ത വാനിടിച്ച് രണ്ടാംക്ലാസുകാരന് ദാരുണാന്ത്യം. ചെന്നൈ വിരുഗമ്പാക്കം വെട്രിവേൽ-ജെന്നിഫർ ദമ്പതികളുടെ ഏക മകൻ വി.ജെ. ദീക്ഷിത് (ഏഴ്) ആണ് മരിച്ചത്.
ചെന്നൈ ആഴവാർ തിരുനഗറിലെ സ്വകാര്യ സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്കൂൾ വാനിൽ മറന്നുവെച്ച ബാഗെടുക്കാൻ വാഹനം നിർത്തിയിട്ട ഭാഗത്തേക്ക് നടന്നുപോവുകയായിരുന്നു ദീക്ഷിത്.
ഈ സമയത്താണ് അപ്രതീക്ഷിതമായി പിന്നോട്ടെടുത്ത വാനിടിച്ച് മരണം സംഭവിച്ചത്. 64കാരനായ വാൻ ഡ്രൈവർ പൂങ്കാവനത്തെ അറസ്റ്റ് ചെയ്തു. ഡ്രൈവറും സ്കൂൾ പ്രിൻസിപ്പലും ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.