കോവിഡ് രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളിയുയർത്തും -എയിംസ് ഡയറക്ടർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളി ഉയർത്തുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രണ്ടാം തരംഗത്തിന് ശേഷം അടുത്തവർഷം പകുതിയോടെ മാത്രമേ എല്ലാം സാധാരണ നിലയിലെത്തൂെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് കനത്ത നാശം വിതക്കുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം. രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകതകൾ അദ്ദേഹം ഊന്നിപറഞ്ഞു. സി.എൻ.എൻ -ന്യൂസ് 18 മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
രാജ്യത്ത് കോവിഡിന്‍റെ ഒന്നാംതരംഗം അവസാനിച്ച ജനുവരി -ഫെബ്രുവരി മാസങ്ങളിൽ വാക്സിനേഷൻ നടപടികൾ ആരംഭിച്ചതോടെ മഹാമാരിയുടെ വ്യാപനം അവസാനിച്ചുവെന്ന് ജനങ്ങൾ വിശ്വസിച്ചു. പക്ഷേ കോവിഡ് അപ്രത്യക്ഷമായിരുന്നില്ല. ജാഗ്രത കുറഞ്ഞതോടെ ജനിതക മാറ്റം വന്ന വൈറസ് വ്യാപിച്ചു.
രാജ്യത്ത് തുടർന്ന് 41ാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന രേഖെപ്പടുത്തുന്നത്. 20,31,977 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 85.56 ശതമാനമായി കുറയുകയും ചെയ്തു.
24 മണിക്കൂറിനിടെ 2,95,041 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് മൂലം 2023 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ഏഴാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടക്കുന്നത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,57,538 ആയി. 1,67,457പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,76,039 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.