Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹ്യുസ്റ്റൻ പ്രളയം;...

ഹ്യുസ്റ്റൻ പ്രളയം; ഗുരുതരവസ്ഥയിൽ കഴിഞ്ഞ ഇന്ത്യൻ വിദ്യാർഥി മരിച്ചു 

text_fields
bookmark_border
shalini-singh
cancel

ന്യൂ​യോ​ർ​ക്​: ഹാർവേ ചുഴലിക്കാറ്റിനെ തുടർന്ന് ഹ്യൂസ്റ്റനിലുണ്ടായ പ്രളയത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി ശാലിനി സിങ്ങ്(25) മരിച്ചു. ടെക്സസിലെ എ ആൻറ് എം സർവകലാശാല വിദ്യാർഥിയായ ശാലിനി തടാകത്തിൽ മുങ്ങിയാണ് അപകടത്തിൽപെട്ടത്. ശാലിനിയോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ വിദ്യാർഥി നിഖിൽ ഭാട്ടിയ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. 

nikhil-bhatoiya
നിഖിൽ ഭാട്ടിയ
 

ടെക്സസിലെ തടാകത്തിൽ മുങ്ങിപ്പോയ ശാലിനിയെയും നിഖിലിനെയും പൊലീസുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ശാലിനി ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നത്. ഇതേ സര്‍വകലാശാലയില്‍ റിസേര്‍ച്ച് അസിസ്റ്റന്‍റ് ആയിരുന്നു നിഖിൽ ഭാട്ടിയ. വ്യാഴാഴ്ച ബ്രിയാനില്‍ ശാലിനിയുടെ ശവസംസ്‌കാരം നടത്തുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian studentsmalayalam newsHurricaneHarveycritical
News Summary - Second Indian Student Dies Hurricane-Hit Texas, Dies-World News
Next Story