രണ്ടാം സീസൺ; ഊട്ടി റോസ് ഗാർഡനിൽ ഒരുക്കമായി
text_fieldsഗൂഡല്ലൂർ: സീസൺ പരിപാടികൾക്കായി ഊട്ടി റോസ് ഗാർഡനിൽ ഒരുക്കം തുടങ്ങി. മേയിലാണ് പ്രധാന സീസൺ. രണ്ടാം സീസൺ സെപ്റ്റംബറിലുമാണ്.
ഊട്ടി വസന്തോത്സവത്തിെൻറ ഭാഗമായി ബൊട്ടാണിക്കൽ ഗാർഡനിലെ പുഷ്പപ്രദർശനത്തിലും വിജയനഗരം സെൻറിനറി റോസ് ഗാർഡനിലും പനിനീർപൂ പ്രദർശനവും നടത്താറുണ്ട്. കോവിഡ് ലോക്ഡൗൺ കാരണം കഴിഞ്ഞ രണ്ടുവർഷമായി ബൊട്ടാണിക്കൽ ഗാർഡനിലും റോസ് ഗാർഡനിലും പുഷ്പപ്രദർശനങ്ങൾ നടത്തിയിട്ടില്ല. അനുകൂല സാഹചര്യമാണെങ്കിൽ ഈ സെപ്റ്റംബറിൽ പനിനീർപ്പൂ പ്രദർശനം നടത്താനാണ് തീരുമാനം. ഇതിെൻറ ഭാഗമായി മഴയിൽ അഴുകിപ്പോയ റോസ് പൂക്കൾ ഒഴിവാക്കുന്ന പ്രവൃത്തികൾ നടന്നുവരുകയാണ്.
സസ്യോധ്യാനത്തിലും ഒരുക്കങ്ങൾ നടത്തുന്നുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നുള്ള വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒന്നും തുറക്കാത്തത് നിരാശയാണുണ്ടാക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള നിരോധന വിലക്ക് തുടരുകയാണ്. ടൂറിസ്റ്റുകൾ അല്ലാത്തവർക്ക് ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസും ആർ.ടി.പി.സി.ആറിെൻറ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ട് വാക്സിൻ സ്വീകരിച്ച തെളിവോ ഉണ്ടെങ്കിൽ പ്രവേശനം അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.