രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
text_fieldsകൊല്ലം: രണ്ടാംഭാര്യയെ കൊലപ്പെടുത്തി വീടിനുപിന്നിലെ സെപ്റ്റിക് ടാങ്കിൽ മറവു ചെയ്ത സംഭവത്തിൽ പ്രതിക്ക് ജീവ പര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2014 ഡിസംബർ ഒമ്പതിന് കുണ്ടറ കാക്കോലിൽ വിഷ്ണുഭവനിൽ വിജയരാജനൊപ് പം കഴിഞ്ഞ പുനലൂർ സ്വദേശിയായ മിനിയെ കൊലചെയ്തശേഷം വീടിന് പിറകിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം മറവുചെയ്തുവെന്നാ ണ് കേസ്. കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി ഇ. ബൈജുവാണ് വിധി പ്രസ്താവിച്ചത്.
വിജയരാജൻ ആദ്യഭാര്യയുമായി വിവാഹബന്ധം വേർപെടുത്തുന്നതിന് കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്ന അവസരത്തിലാണ് മിനിയുമായി അടുപ്പത്തിലായത്. ഒരുമിച്ച് താമസം തുടങ്ങി നാളുകൾക്ക് ശേഷം ഇരുവരും തമ്മിൽ വഴക്കിടുക പതിവായിരുന്നു. തുടർന്ന് മിനിയെ ആക്രമിച്ച് മുതുകിനും മറ്റും ചവിട്ടി വാരിയെല്ല് ഒടിച്ച് മരണം ഉറപ്പാക്കി.
വീടിന് കിഴക്കുവശമുള്ള സെപ്റ്റിക് ടാങ്കിെൻറ മൂടി തുറന്ന് ശവശരീരം ഒളിപ്പിച്ചു. ഡിസംബർ 11ന് പ്രതി കുണ്ടറ പൊലീസിൽ മിനിയെ കാണാനില്ല എന്ന് കാണിച്ച് പരാതി നൽകി. പൊലീസ് പിന്തുടരുന്നത് ബോധ്യപ്പെട്ട പ്രതി ഇടതുകൈത്തണ്ടയിലെ രക്തക്കുഴലുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ കൊലചെയ്ത് കക്കൂസ് ടാങ്കിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. തുടർന്ന് ടാങ്ക് തുറന്ന് ശവശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
കുണ്ടറ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഉമേഷ് കുമാറാണ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. േപ്രാസിക്യൂഷൻ 32 സാക്ഷികളിൽ 25 സാക്ഷികളും 30 െറേക്കാഡുകളും ഹാജരാക്കി പ്രതിക്കെതിെരയുള്ള കൊലപാതകക്കുറ്റവും ശവം മറവുചെയ്ത് തെളിവ് നശിപ്പിച്ച കുറ്റവും കോടതിയിൽ തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.