സ്വവർഗരതി നിയമവിധേയാമാക്കുമോ എന്ന് ഇന്നറിയാം
text_fieldsന്യൂഡൽഹി: സ്വവർഗ രതി ഇന്ത്യയിൽ കുറ്റകരമായി തുടരുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. സ്വവർഗ രതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന െബഞ്ചാണ് ഇന്ന് വിധി പറയുക. സ്വവർഗ രതി കുറ്റകരമാക്കുന്ന 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
ഭരതനാട്യം നർത്തകൻ നവ്തേജ് സിങ് ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ, ഭക്ഷണശാല നടത്തിപ്പുകാരി റിതു ഡാൽമിയ, നീംറാന ഹോട്ടൽ സ്ഥാപകൻ അമൻ നാഥ്, ബിസിനസുകാരി അയേഷ കപൂർ എന്നിവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. സ്വവർഗാനുരാഗികളായ തങ്ങൾ ശിക്ഷിക്കപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്ന് ഇവർ േകാടതിയിൽ വാദിച്ചു.
വകുപ്പ് റദ്ദാക്കിയാൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിെൻറ മനോഭാവം മാറുെമന്നാണ് ഹരിജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് കേസിൽ വിധി പറയും. കേസിൽ ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. ലൈംഗികത്വത്തിെൻറ പേരിൽ ഒരാളും ഭയന്നു ജീവിക്കാൻ ഇടവരരുതെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു.
നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ വിധി സുപ്രീംകോടതി റദ്ദാക്കി ബ്രിട്ടീഷ്കാലഘട്ടത്തിലെ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു. 1861 ലെ നിയമ പ്രകാരം സ്വവർഗ രതി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.