ബാങ്ക് വിളിക്കെതിരെ ത്രിപുര ഗവർണർ
text_fieldsന്യൂഡൽഹി: പള്ളികളിൽ മുഴങ്ങുന്ന ബാങ്ക് വിളിക്കെതിരെ ത്രിപുര ഗവർണർ തഥാഗത റോയ്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി ശബ്ദശല്യമുണ്ടാക്കുന്നു, അേതക്കുറിച്ച് മതേതര ജനസഞ്ചയം മൗനം പാലിക്കുന്നത് തന്നെ അമ്പരപ്പിക്കുന്നുവെന്ന് ഗവർണർ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
ഒാരോ ദീപാവലിക്കും പടക്കങ്ങളുടെ ശബ്ദശല്യത്തെക്കുറിച്ച് വാദപ്രതിവാദമുണ്ട്. ഇൗ പടക്കങ്ങൾ വർഷത്തിൽ ഏതാനും ദിവസത്തേക്കു മാത്രം. പക്ഷേ, പുലർച്ചെ നാലരക്ക് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്ന കാര്യത്തിൽ ഒരു ഏറ്റുമുട്ടലുമില്ല. ഖുർആനിലോ ഹദീസിലോ ഉച്ചഭാഷിണി നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചകെൻറ കാലത്ത് ഉച്ചഭാഷിണി ഉണ്ടായിരുന്നില്ല.
പടക്കം പൊട്ടിക്കുന്നത് സുപ്രീംകോടതി നിരോധിച്ചതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് ഗവർണർ ഇൗ പരാമർശങ്ങൾ നടത്തിയത്. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതിനോട് ഹിന്ദുവായ തനിക്ക് എതിർപ്പുണ്ടെന്ന് ചാനൽ സംഭാഷണത്തിൽ തഥാഗത റോയ് പറഞ്ഞു. പടക്കം പൊട്ടിക്കുന്നത് ഹൃദ്രോഗികളെ ബാധിക്കുമെന്നും മറ്റുമാണ് മതേതരക്കൂട്ടത്തിെൻറ വാദം. എന്നാൽ മറ്റുള്ളതൊന്നും അവർ കാണുന്നില്ല. എന്തുകൊണ്ടാണ് ഇൗ ഇരട്ടത്താപ്പ്? -ഗവർണർ ചോദിച്ചു.
തെൻറ പരാമർശങ്ങൾ ഭരണഘടനാപരമായ അതിരുകൾ ലംഘിക്കുന്നതല്ലെന്ന വാദവും ഗവർണർ നടത്തി. അഭിപ്രായം പറയാൻ തനിക്ക് അവകാശമുണ്ട്.
സംഘ്പരിവാറുകാരനായ ഗവർണർ ഇത്തരത്തിൽ പ്രകോപനപരമായ നിരുത്തരവാദ പ്രസ്താവനകൾ നടത്തുന്നത് ഇതാദ്യമല്ല. ഹിന്ദു^മുസ്ലിം പ്രശ്നം ഒരു ആഭ്യന്തര യുദ്ധമില്ലാതെ അവസാനിക്കില്ലെന്നായിരുന്നു ഗവർണറുടെ ഒരു പരാമർശം. എന്നാൽ വിവാദമായേപ്പാൾ തിരുത്തി. ജനസംഘ് നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ ഡയറിയിൽ നിന്നുള്ള ഭാഗം ഉദ്ധരിക്കുകയാണ് താൻ ചെയ്തതെന്നായിരുന്നു തിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.