മതം കൊണ്ട് രാഷ്ട്രത്തെ നിർവചിക്കാൻ ശ്രമിക്കരുത്- പ്രണബ് മുഖർജി
text_fieldsനാഗ്പുർ: ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയും സഹിഷ്ണുതയുമാണെന്നും മതം, അസഹിഷ്ണുത എന്നിവകൊണ്ട് ഇന്ത്യയെ നിർവചിക്കാനുള്ള ശ്രമം രാജ്യത്തിെൻറ നിലനിൽപ് തന്നെ അപകടത്തിലാക്കുമെന്നും മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി. ഇന്ത്യയുടെ ദേശീയ അസ്തിത്വം ആവിർഭവിച്ചിരിക്കുന്നത് സാർവലൗകികതയിലും സഹവർത്തിത്വത്തിലും ഉൗന്നിയാണെന്നും ബഹുസ്വരതയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ നാനാത്വമാണ് രാജ്യത്തിെൻറ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ആർ.എസ്.എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഭാരതമെന്ന നമ്മുടെ രാജ്യെത്തയും അതിെൻറ ദേശീയതയെയും ബഹുസ്വരതയെയും കുറിച്ച എെൻറ കാഴ്ചപ്പാടുകൾ പങ്കുവെക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. എല്ലാവിധ ഭയത്തിൽനിന്നും അക്രമത്തിൽനിന്നും മുക്തമായ പൊതുവ്യവഹാരമായിരിക്കണം നമ്മുടേത്’’ -മുഖർജി അഭിപ്രായപ്പെട്ടു.
ആർ.എസ്.എസിൽ ചേർന്ന് മൂന്നുവർഷം പൂർത്തിയാക്കുന്ന വേളയിൽ നടക്കുന്ന ക്യാമ്പിെൻറ (ശിക്ഷ വർഗ്) സമാപന ചടങ്ങിലാണ് പ്രണബ് പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ബുധനാഴ്ച രാത്രിയാണ് പ്രണബ് നാഗ്പുരിലെത്തിയത്. രാജ്യത്തിെൻറ വിവിധ മേഖലകളിൽനിന്നുള്ള ആർ.എസ്.എസ് പ്രവർത്തകർ പരിശീലന ക്ലാസിൽ സംബന്ധിച്ചിരുന്നു. വാർഷിക പരിപാടിയിലേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിക്കുന്ന പാരമ്പര്യം അനുസരിച്ചാണ് പ്രണബും എത്തിയത് എന്നാണ് ആർ.എസ്.എസ് നിലപാട്.
കോൺഗ്രസിെൻറ കടുത്ത എതിർപ്പ് അവഗണിച്ചാണ് പ്രണബ് ആർ.എസ്.എസ് പരിപാടിക്കെത്തിയത്. ബഹുസ്വരതയിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ പ്രണബിെൻറ നടപടി ചൊടിപ്പിച്ചതായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ട്വിറ്ററിൽ പറഞ്ഞു. പ്രണബിൽനിന്ന് ഇൗ നടപടി പ്രതീക്ഷിച്ചതല്ലെന്ന് മുതിർന്ന നേതാവ് അഹമ്മദ് പേട്ടലും പറഞ്ഞു.
ചടങ്ങിൽ പെങ്കടുക്കുക വഴി പ്രണബ് ആർ.എസ്.എസിനും ബി.ജെ.പിക്കും വ്യാജ പ്രചാരണത്തിനുള്ള അവസരം നൽകുകയാണെന്ന് അേദ്ദഹത്തിെൻറ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മറ്റ് നിരവധി നേതാക്കളും ദിവസങ്ങൾക്കുമുേമ്പ പ്രണബിനോട് ആർ.എസ്.എസ് ആസ്ഥാനത്തേക്ക് പോകരുതെന്ന അഭ്യർഥന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.