Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യയെ...

മല്യയെ ഹാജരാക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ സുപ്രീംകോടതി

text_fields
bookmark_border
മല്യയെ ഹാജരാക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: ജൂലൈ 10നകം വിവാദ വ്യവസായി​ വിജയ്​ മല്യയെ കോടതിയിൽ ഹാജരാക്കാൻ  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ സുപ്രീംകോടതിയുടെ നിർദ്ദേശം. നിരന്തരമായി മല്യ കോടതിയുടെ ഉത്തരവുകൾ ലംഘിക്കുന്ന പശ്​ചാത്തലത്തിലാണ്​ കോടതി പുതിയ ഉത്തരവ്​.

നേരത്തെ സുപ്രീംകോടതി മല്യയോട്​ പൂർണമായ സ്വത്തു വിരവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതിയുടെ നിർദ്ദേശം മല്യ അനുസരിച്ചിരുന്നില്ല. കർണാടക ഹൈക്കോടതിയുടെ ഉത്തരവ്​ ലംഘിച്ച്​ 40 മില്യൺ ഡോളർ ബ്രിട്ടീഷ്​ സ്ഥാപനമായ ഡിയാഗോയിൽ നിന്ന്​ വാങ്ങിയതും വിവാദമായിരുന്നു. ഇത്തരത്തിൽ നിരന്തരമായി കോടതി ഉത്തരവുകൾ ലംഘിക്കുന്നതി​​​​െൻറ പശ്​ചാത്തലത്തിലാണ്​ കോടതിയുടെ നിർദ്ദേശം​. കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റരാനാണെന്നും 10നകം ഹാജരാവണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാങ്കുകളുടെ കൺസോഷ്യം നൽകിയ ഹരജിയിലായിരുന്നു കോടതി വിധി.

സ്വത്ത്​ വിവരം പൂർണായി വെളിപ്പെടുത്താനായിരുന്നു മല്യ​യോട്​ കോടതി ആവശ്യപ്പെട്ടത്​. എന്നാൽ മല്യ ഇത്​ ചെയ്​തില്ലെന്ന്​ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ അറിയിക്കുകയായിരുന്നു. ഇതോടെയാണ്​ മല്യക്കെതിരെ കോടതിയലക്ഷ്യ കേസി​​​െൻറ നടപടികളുമായി മുന്നോട്ട്​ പോകാൻ സുപ്രീംകോടതി തീരുമാനിച്ചത്​. അറ്റോർണി ജനറൽ മുകുൾ റോഹ്​തഗിയാണ്​ ബാങ്കുകൾക്ക്​ വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്​.


ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന്​ 9,000 കോടി രൂപ വായ്​പയെടുത്ത്​ രാജ്യം വിട്ട വിജയ്​ മല്യ നിലവിൽ യു.കെയിലു​ണ്ടെന്നാണ്​ റിപ്പോർട്ട്​. മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നേരത്തെ നടത്തിയിരുന്നു. ഇന്ത്യയുടെ പരാതിയെ തുടർന്ന്​ രാജ്യാന്തര കുറ്റാന്വേഷണ  എജൻസിയായ ഇൻറർപോൾ മല്യയെ അറസ്​റ്റ്​ ചെയ്​തിരുന്നു. അറസ്​റ്റിലായി മണിക്കൂറുകൾക്കകം ജാമ്യം തേടി മല്യ പുറത്തെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay MallyaSupream court
News Summary - Secure and ensure' Vijay Mallya's presence in court on July 10, SC directs home ministry
Next Story