മംഗളൂരുവിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് പൊലീസ് കാവൽ; അതിർത്തിയിൽ ജാഗ്രത
text_fieldsതലപ്പാടിയിൽ തിങ്കളാഴ്ച വാഹനങ്ങൾ പരിശോധിക്കുന്ന കർണാടക പൊലീസ്
മംഗളൂരു: കേരളത്തിലെ കളമശ്ശേരിയിൽ ഞായറാഴ്ച സ്ഫോടനം നടന്ന സാഹചര്യത്തിൽ ദക്ഷിണ കന്നട ജില്ലയിൽ കനത്ത പൊലീസ് ജാഗ്രത. തിങ്കളാഴ്ച കേരള-കർണാടക അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. കൂടാതെ ക്രൈസ്തവ ദേവാലയങ്ങൾക്ക് പ്രത്യേക സുരക്ഷ സന്നാഹങ്ങൾ ഒരുക്കി.
ഉള്ളാളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ഉള്ള വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ഉള്ളാൾ പൊലീസ് പരിധിയിലെ തലപ്പാടി, തച്ചാണി, ദേവിപുര അതിർത്തികളിൽ പ്രത്യേക ചെക്പോസ്റ്റുകൾ സ്ഥാപിച്ചു. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഡുങ്കരുകട്ട, നര്യ, നന്ദാരപ്പദവ്, തവിഡുഗോളി ക്രോസ്, നെട്ടിലപദവ് എന്നിവിടങ്ങളിൽ വാഹന പരിശോധന നടക്കുന്നു.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൊക്കോട്ട് പെർമന്നൂർ ധ്യാന കേന്ദ്രം, ചെമ്പുഗുഡ്ഡെ പ്രാർഥന കേന്ദ്രം, ബബ്ബുകട്ട, പനീറു, റാണിപുര എന്നീ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് പ്രത്യേക പൊലീസ് കാവൽ ഏർപ്പെടുത്തി. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുടിപ്പു, പജീർ, എലിയാർപദവ്, മുടിപ്പു ഹിൽ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളും പൊലീസ് കാവലിലാണ്.
ഉള്ളാളിൽ മുസ്‌ലിം, ഹിന്ദു ആരാധനാലയങ്ങൾ, സോമേശ്വരം ബിച്ച് എന്നിവിടങ്ങളിലും പൊലീസ് സേനയെ
വിന്യസിച്ചു. മംഗളൂരു വിമാനത്താവളം, തുറമുഖങ്ങൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ഇതേ രീതിയിൽ പൊലീസ് ഉണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.