സത്യപ്രതിജ്ഞ: ബംഗളൂരുവിൽ കനത്ത സുരക്ഷ, ചുമതല സി.ആർ.പി.എഫിന്
text_fieldsബംഗളൂരു: ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറിയിലെ നിരവധി പ്രമുഖർ സംബന്ധിക്കുന്നതിനാൽ സി.ആർ.പി.എഫിനാണ് സുരക്ഷച്ചുമതല. വെള്ളിയാഴ്ച സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കർണാടക പൊലീസിൽനിന്ന് 12 അസി. കമീഷണർമാരെയും 11 റിസർവ് പൊലീസ് ഇൻസ്പെക്ടർമാരെയും 24 എ.എസ്.ഐമാരെയും 206 കോൺസ്റ്റബ്ൾമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു.
സി.ഇ.ടി പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം നിരോധനാജ്ഞ
ബംഗളൂരു: ബംഗളൂരുവിൽ ശനിയാഴ്ച പൊതു പ്രവേശന പരീക്ഷ (സി.ഇ.ടി) നടക്കുന്ന 122 കേന്ദ്രങ്ങൾക്ക് സമീപം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ട്രാഫിക് വിഭാഗം അഡീഷനൽ കമീഷണർ എം.എ. സലീം ഉത്തരവിട്ടു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സി.ഇ.ടി പരീക്ഷയിൽ കർണാടകയിൽ രണ്ടു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും.
ശനിയാഴ്ച ഉച്ചക്ക് 12.30ന് ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാൽ ഈ ഭാഗങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള വിദ്യാർഥികൾ ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ രണ്ടു മണിക്കൂർ നേരത്തെ പരീക്ഷ കേന്ദ്രങ്ങളിലെത്താൻ കർണാടക പരീക്ഷ അതോറിറ്റി എക്സി. ഡയറക്ടർ രമ്യ നിർദേശിച്ചു. ഇതുസംബന്ധിച്ച് വിദ്യാർഥികൾക്ക് ഫോൺ സന്ദേശം അയച്ചതായും വിദ്യാർഥികൾക്ക് എന്തെങ്കിലും അസൗകര്യം നേരിടുന്നുണ്ടെങ്കിൽ ട്രാഫിക് പൊലീസ് ഇടപെടുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.