പരേഡിനിടെ സുരക്ഷവീഴ്ച; 62 കാരൻ പിടിയിൽ
text_fieldsബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കുന്ന ചടങ്ങുകളിൽ പതിവായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന എം. പരശുരാമൻ റിപ്പബ്ലിക് ദിന പരേഡിൽ സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ച് ചാടി വീണത് പത്രപ്രവർത്തകന്റെ വേഷത്തിൽ. മൈസൂരു സ്വദേശിയായ ഈ 62 കാരൻ 1993ൽ കർണാടക പിഎസ്സി പരീക്ഷ എഴുതി ജോലി കിട്ടാതായതു മുതൽ ഓരോരോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബംഗളൂരു ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ വെള്ളിയാഴ്ചയാണ് ഒടുവിലത്തെ അരങ്ങേറ്റം.
കന്നട പത്രം പ്രതിനിധി എന്ന് അവകാശപ്പെടുന്ന പരശുരാമൻ റിപ്പബ്ലിക് ദിന പരേഡ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് ഇടം നേടിയിരുന്നു. മീഡിയ ബോക്സിൽ നിന്ന് വിഐപി വിഭാഗത്തിലേക്ക് ചാടിക്കടന്ന് മുഖ്യമന്ത്രിക്കരികിലേക്ക് നീങ്ങുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരു ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിൽ 2017ൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പരശുരാമിന് എതിരെ ഹളസുറു ഗേറ്റ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ഠീവര സ്റ്റേഡിയത്തിൽ ഔദ്യോഗിക പരിപാടി നടക്കുമ്പോൾ പടക്കം പൊട്ടിച്ചു എന്നതിന് മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.