ലക്ഷദ്വീപിൽ സുരക്ഷ പരിശോധന വർധിപ്പിച്ചു
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം നിലനിൽക്കുന്ന ലക്ഷദ്വീപിലെ വിവിധ മേഖലകളിൽ സുരക്ഷ പരിശോധനകൾ വർധിപ്പിച്ച് ഭരണകൂടം.
ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത പുതിയ തീരുമാനങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി. മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം നടത്താൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ഓരോ ദ്വീപിലേക്കും നൽകിയ നിർദേശം.
ലക്ഷദ്വീപിലേക്ക് എത്തുന്ന എല്ലാ ബോട്ടുകളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും അവ എത്തുന്നതിനുമുേമ്പ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേഷനിൽ റിപ്പോർട്ട് ചെയ്യണം. കപ്പലുകൾ നങ്കൂരമിടുന്ന സ്ഥലത്തും ഹെലിപാഡിലും സി.സി ടി.വി നിരീക്ഷണം ശക്തമാക്കണം. ഇതുസംബന്ധിച്ച നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്ന് തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർമാർ, പോർട്ട് അസിസ്റ്റൻറുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു. കൊച്ചിയിലെയടക്കം സുരക്ഷസേനകൾക്ക് അറിയിപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.