കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
text_fieldsകുല്‍ഗാം (ജമ്മു-കശ്മീര്‍): തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. 10 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ നാല് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ ഒളിച്ചിരുന്ന വീടിന്‍െറ ഉടമസ്ഥന്‍െറ മകനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിന് പിന്നാലെ നാട്ടുകാരായ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാളും മരിച്ചു. ഓഫിസറടക്കം പരിക്കേറ്റ രണ്ട് സൈനികരെ ഹെലികോപ്ടര്‍ വഴി ഗ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
വണ്‍ രാഷ്ട്രീയ റൈഫിള്‍സിലെ ലാന്‍സ് നായ്കുമാരായ രഘുബീര്‍ സിങ്, ബി.ജി. സിങ് എന്നിവരാണ് മരിച്ചത്. മേജര്‍ പി.കെ. നിഗത്തിനും റൈഫിള്‍ മാന്‍ ഷീരാജ് അഹമ്മദിനുമാണ് പരിക്കേറ്റത്. മുദസിര്‍ അഹമ്മദ് തണ്ടാരി, ഫാറൂഖ് അഹമ്മദ് ദാര്‍, അസ്ഹര്‍ അഹമ്മദ്, മുഹമ്മദ് ഹാഷിം എന്നിവരാണ് മരിച്ച ഹിസ്ബുല്‍ തീവ്രവാദികള്‍. പ്രദേശവാസികളായ ഇവരില്‍നിന്ന് എ.കെ 47 തോക്കടക്കമുള്ള ആയുധങ്ങള്‍ കണ്ടത്തെി. ഏറ്റുമുട്ടലിന് പിന്നാലെയാണ് സുരക്ഷാസേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതില്‍ 18 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാസേനക്കുനേരെ പ്രതിഷേധവുമായാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ സുരക്ഷാസേനക്കെതിരെ കല്ളേറു നടത്തി. സുരക്ഷാസേന പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ മുഷ്താഖ് അഹ്മദ് ഇറ്റൂ എന്നയാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ 15 പേരെ അനന്ത്നാഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
ശ്രീനഗറില്‍നിന്ന് 70 കി.മീറ്റര്‍ അകലെ നൗപോറ പ്രദേശത്ത് ഫ്രിസാല്‍ ഗ്രാമത്തിലാണ് തീവ്രവാദികളത്തെിയത്. ഒരു വീട്ടില്‍ ഏഴ് ഭീകരര്‍ യോഗം ചേരുന്നതിനിടെ സംസ്ഥാന പൊലീസിലെ പ്രത്യേകസംഘവും സൈന്യവും ഞായറാഴ്ച പുലര്‍ച്ചെ 4.30ന് ഇവിടെ വളയുകയായിരുന്നു. വീട്ടിനുള്ളിലെ രഹസ്യ അറയില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ രണ്ടാംവട്ടം തിരഞ്ഞപ്പോഴാണ് കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നിറയൊഴിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് നാലുപേര്‍ വെടിയേറ്റുമരിച്ചത്. വീട്ടുടമസ്ഥന്‍െറ മകനും സൈന്യത്തിന്‍െറ തിരിച്ചടിയില്‍ മരിച്ചു. മൂന്നുപേര്‍ കാട്ടിനുള്ളിലേക്ക് രക്ഷപ്പെട്ടു.
നാല് തീവ്രവാദികളെ വെടിവെച്ചു കൊന്നത് വന്‍ വിജയമാണെന്ന് ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു. രണ്ട് സൈനികരും ഒരു നാട്ടുകാരനും മരിച്ചത് ദു$ഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദം സ്പോണ്‍സര്‍ ചെയ്യുന്നത് പാകിസ്താനാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ആരോപിച്ചു. ദുഷ്കരമായ സാഹചര്യത്തിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.