കശ്മീരിലെ സുരക്ഷ മെച്ചപ്പെട്ടു –കേന്ദ്ര സഹമന്ത്രി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ സുരക്ഷ സ്ഥിതി മെച്ചപ്പെട്ടതായും തീവ്രവാദ സംഭവങ്ങളും അതിർത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റവും കുറഞ്ഞതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ അറിയിച്ചു. തീവ്രവാദ സംഭവങ്ങൾ 2018ൽ 417ൽനിന്ന് 203 ആയി കുറഞ്ഞു. നുഴഞ്ഞുകയറ്റം 2018ലെ 143ൽനിന്ന് 28 ആയി.
ഭീകരർക്കെതിരായ നടപടികൾക്കൊപ്പം സർക്കാർ ശക്തമായ സുരക്ഷയും രഹസ്യാന്വേഷണവും ഏർപ്പെടുത്തിയതിനാലാണ് 2019 ആഗസ്റ്റു മുതൽ സ്ഥിതി മെച്ചപ്പെട്ടതെന്നും രേഖാമൂലമുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. 2018-417, 2019-255, 2020-244, 2021 നവംബർ 30 വരെ 203 എന്നിങ്ങനെയാണ് ഭീകരാക്രമണം. നുഴഞ്ഞുകയറ്റം 2018-143, 2019-138, 2020-51, 2021 ഒക്ടോബർ 31 വരെ 28 എന്നിങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.