വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചതിൽ പിഴവ് സമ്മതിച്ച് കമീഷൻ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ വോട്ടുയന്ത്രങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിെയന്ന് തെരഞ്ഞെടുപ്പ് കമീഷെൻറ കുറ്റസമ്മതം. ഭോപാലിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിൽ സി.സി.ടി.വി പ്രവർത്തിക്കാതിരുന്നുവെന്നത് സത്യമാണെന്ന് കമീഷൻ വ്യക്തമാക്കി.
വോട്ടുയന്ത്രങ്ങളെക്കുറിച്ചുള്ള പരാതിയുയർന്നപ്പോൾ ആദ്യം തള്ളിക്കളഞ്ഞ കമീഷൻ പിന്നീട് നിലപാട് മാറ്റി സംഭവങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതുമൂലമാണ് ഭോപാലിലെ സ്ട്രോങ്റൂമിൽ സി.സി.ടി.വി കാമറകൾ ഒരു മണിക്കൂർ നേരം പ്രവർത്തനരഹിതമായതെന്ന് കമീഷൻ വിശദീകരിച്ചു. നവംബർ 30ന് രാവിലെ 8.19 മുതൽ 9.35 വരെയാണ് മുറിയുടെ വാതിലിനു പുറത്തുള്ള കാമറകളും എൽ.ഇ.ഡി ലൈറ്റുകളും പ്രവർത്തനരഹിതമായത്. നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച, എണ്ണാനുള്ള വോട്ടുയന്ത്രങ്ങൾ തന്നെയായിരുന്നു ആ മുറിയിലുണ്ടായിരുന്നത്. മുറിയും പരിസരവും ആ സമയമത്രയും പൂർണമായും ഇരുട്ടിലായിരുന്നു. മധ്യപ്രേദശിലെ സാഗറിൽ വോെട്ടടുപ്പ് കഴിഞ്ഞ് അന്നുതന്നെ അധികാരികളെ വോട്ടുയന്ത്രങ്ങൾ തിരിേച്ചൽപിക്കാതെ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചേൽപിച്ചതായ പരാതിയും യാഥാർഥ്യമാണെന്ന് കമീഷൻ സമ്മതിച്ചു. കേവലം ഒറ്റഘട്ടമായി നടന്ന േവാെട്ടടുപ്പിൽ യന്ത്രങ്ങൾ തിരിച്ചേൽപിക്കാൻ രണ്ടു ദിവസമെടുത്ത പോളിങ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തുവെന്നും കമീഷൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ വിവേക് ടങ്ക, അഭിഷേക് മനു സിങ്വി, പി.എൽ. പുനിയ, മനീഷ് തിവാരി എന്നിവർ ന്യൂഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ നേരിൽ കണ്ട് വോട്ടുയന്ത്രങ്ങൾ അട്ടിമറിക്കുന്നതിനെതിരെ പരാതി ബോധിപ്പിച്ചതിന് തൊട്ടു പിറകെയാണ് സാഗറിലെ ഉദ്യോഗസ്ഥനെതിെര നടപടി വന്നത്.
ഹോട്ടൽമുറിയിലും സ്കൂൾ ബസിലും വോട്ടുയന്ത്രങ്ങൾ കണ്ടെത്തിയ മധ്യപ്രദേശിൽ ഫലം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസും ബഹുജൻസമാജ് പാർട്ടിയും ആം ആദ്മി പാർട്ടിയും രംഗത്തുവന്നതിനുശേഷമാണ് തെരഞ്ഞെടുപ്പ് കമീഷെൻറ സ്ഥിരീകരണം. ഛത്തിസ്ഗഢിലെ ധംതാരി നിയമസഭ മണ്ഡലത്തിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച മുറിയിൽ ലാപ്ടോപ്പും മൊൈബൽ ഫോണുമായി ഒരു സംഘം അകത്തുകടന്നത് സംബന്ധിച്ചും കോൺഗ്രസ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.