ഗ്യാൻവാപി പള്ളി കേസിൽ കോടതി ഉത്തരവിനു മുന്നോടിയായി വൻ സുരക്ഷ
text_fieldsവാരാണസി: ഗ്യാൻവാപി പള്ളി വളപ്പിൽ ആരാധനക്ക് അനുമതി ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജില്ല കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിപ്പിക്കാനിരിക്കെ, മസ്ജിദിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
ഇത്തരമൊരു ഹരജി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി അൻജുമൻ ഇൻതിസാനിയ മസ്ജിദ് കമ്മിറ്റിയും ഹരജി നൽകിയിരുന്നു. പള്ളിയുടെ പുറംഭിത്തിയിലെ വിഗ്രഹത്തെ ആരാധിക്കാൻ അനുമതി ആവശ്യപ്പെട്ട് അഞ്ചു വനിതകളാണ് ഹരജി നൽകിയത്. ഇതു രണ്ടും പരിഗണിച്ച കോടതി, ഉത്തരവിനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു. വാരാണസിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമീഷണർ സതീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.