Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആയുധങ്ങളുമായി ബോട്ട്​...

ആയുധങ്ങളുമായി ബോട്ട്​ എത്തുന്നെന്ന്​ മുന്നറിയിപ്പ്​; കേരള-തമിഴ്​നാട്​ തീരങ്ങളിൽ അതീവ സുരക്ഷ

text_fields
bookmark_border
ആയുധങ്ങളുമായി ബോട്ട്​ എത്തുന്നെന്ന്​ മുന്നറിയിപ്പ്​; കേരള-തമിഴ്​നാട്​ തീരങ്ങളിൽ അതീവ സുരക്ഷ
cancel

ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയിൽ നിന്ന്​ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന്​ കേന്ദ്ര ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്​. ഇതേ തുടർന്ന്​ തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. കടലിൽ പ്ര​ത്യേക പരിശോധനകൾ നടത്തുന്നുണ്ട്​. തീരത്ത്​ തന്ത്രപ്രധാന ഇടങ്ങളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്​. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി.

എന്നാൽ, ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് ബോട്ട്​ തിരിച്ചു എന്ന്​ മാത്രമാണ്​ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. അടുത്തിടെ, ശ്രീലങ്കയിൽ നിന്നുള്ള മനുഷ്യക്കടത്ത്​ സംഘത്തെയും അന്താരാഷ്​ട്ര മയക്കുമരുന്ന് സംഘത്തെയും ഇന്ത്യൻ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal securitycoastal protection
News Summary - Security tightened in coastal areas after intelligence warning
Next Story